ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യയ്ക്കെതിരെ പാകിസ്താന് ഏഴ് വിക്കറ്റ് നഷ്ടം. അർധ സെഞ്ചറി നേടിയ സൗദ് ഷക്കീല്‍ (76 പന്തിൽ 62), ക്യാപ്റ്റൻ മുഹമ്മദ് റിസ്‍വാൻ (77 പന്തിൽ 46), ബാബർ അസം ( 26 പന്തിൽ 23) ഇമാം ഉൾ ഹഖ് (26 പന്തിൽ 10), തയ്യബ് താഹിർ (ആറു പന്തിൽ നാല്) സൽമാൻ ആഗ(19) ഷഹീൻ അഫ്രീദി(0) എന്നിവരാണു പാക്ക് നിരയിൽ പുറത്തായത്.ഇന്ത്യയ്ക്കായി കുൽദീപ്, പാണ്ട്യ എന്നിവർ രണ്ടും,അക്‌സർ പട്ടേൽ, ജഡേജ എന്നിവർ ഒരു വിക്കറ്റും നേടി. വിക്കറ്റു പോകാതിരിക്കാൻ പരമാവധി പ്രതിരോധിച്ചാണ് പാക്ക് താരങ്ങൾ കളിച്ചത്. സ്കോർ 151 ൽ നിൽക്കെയാണ് പാകിസ്താന്റെ മൂന്നാം വിക്കറ്റു വീഴ്ത്തുന്നത്.43 ഓവറുകള്‍ പിന്നിടുമ്പോൾ 200/ 7 എന്ന നിലയിലാണ് പാകിസ്താൻ. ഖുഷ്ദിൽ ഷാ(21) നസീം ഷാ(4) എന്നിവരാണ് ക്രീസിൽ. മത്സരത്തിന്റെ ആദ്യ ഏഴോവറുകളില്‍ ഇന്ത്യയ്ക്ക് വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. ബോളർമാരെ മാറിമാറി പരീക്ഷിച്ചെങ്കിലും ആദ്യ വിക്കറ്റ് വീഴ്ത്തിയത് പേസർ ഹാർദിക് പാണ്ഡ്യയായിരുന്നു.ഹാർദിക് പാണ്ഡ്യയെറിഞ്ഞ ഒൻപതാം ഓവറിൽ ബാബറിനെ പുറത്താക്കി. പിന്നാലെ ഇമാമിനെ അക്ഷർ പട്ടേൽ റൺഔട്ടാക്കി.ബംഗ്ലദേശിനെ നേരിട്ട അതേ ടീമുമായാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. അതേസമയം പാകിസ്താൻ ടീമിൽ ഒരു ഒരു മാറ്റമുണ്ട്. പരുക്കേറ്റ ഫഖർ സമാനു പകരം, ഇമാം ഉൾ ഹഖ് പ്ലേയിങ് ഇലവനിലെത്തി.ടീം: രോഹിത് ശര്‍മം (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്.