റെയില്‍വേ ട്രാക്കില്‍ ടെലിഫോണ്‍ പോസ്റ്റ് കൊണ്ടു വച്ച സംഭവം; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊല്ലം കുണ്ടറയില്‍ റെയില്‍വേ ട്രാക്കില്‍ ടെലിഫോണ്‍ പോസ്റ്റ് കൊണ്ടു വച്ച സംഭവത്തില്‍ പിടിയിലായ രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികള്‍ കൃത്യം നടത്തിയത് ആളുകളുടെ ജീവഹാനി വരുത്തുക എന്ന ഉദ്ദേശത്തോടുകൂടി തന്നെയാണ് എന്നാണ് എഫ്ഐആര്‍. പ്രതികളുമായി അന്വേഷണ സംഘം റെയില്‍വേ ട്രാക്കില്‍ എത്തി തെളിവെടുപ്പ് നടത്തി. സംഭവത്തില്‍ എന്‍ ഐ എ സംഘവും പ്രതികളെ ചോദ്യം ചെയ്തു.ഇന്നലെ പുലര്‍ച്ചെയാണ് കൊല്ലം കുണ്ടറ ആറുമുറിക്കടക്ക് സമീപത്തുള്ള റെയില്‍വേ ട്രാക്കില്‍ ടെലിഫോണ്‍ പോസ്റ്റ് കൊണ്ടു വന്നിട്ടത്. പുലര്‍ച്ചെ 1.30 ന് കൊണ്ടിട്ട പോസ്റ്റ് സമീപവാസികളും പൊലീസും എടുത്തു മാറ്റിയ ശേഷം 3 മണിയോടെ വീണ്ടും ട്രാക്കില്‍ കൊണ്ടിട്ടു. ഇതോടെയാണ് ട്രെയിന്‍ അട്ടിമറി ശ്രമമാണോ എന്ന സംശയം ഉണ്ടായത്. പാലരുവി എക്സ്പ്രസ്സ് കടന്നു പോകുന്നതിന് തൊട്ടുമുന്‍പാണ് ട്രാക്കില്‍ പോസ്റ്റ് കണ്ടതും എടുത്തു മാറ്റിയതും.കേസില്‍ ഇന്നലെ തന്നെ പൊലീസ് പിടികൂടിയ കുണ്ടറ സ്വദേശിയായ അരുണിനെയും പെരുമ്പുഴ സ്വദേശിയായ രാജേഷിനെയും ഇന്നലെ രാത്രിയോടെ കൊച്ചിയില്‍ നിന്നെത്തിയ എന്‍ഐഎ സംഘം ചോദ്യം ചെയ്തു. പ്രതികളെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി. മദ്യലഹരിയില്‍ ആയിരുന്നു എന്ന് മൊഴി നല്‍കിയെങ്കിലും ആളുകള്‍ക്ക് ജീവഹാനി വരുത്തുന്നതിനുള്ള ഇടപെടല്‍ തന്നെയാണ് പ്രതികള്‍ നടത്തിയത് എന്നാണ് എഫ്ഐആറില്‍ പറയുന്നത്. സമീപവാസി കണ്ടില്ലായിരുന്നുവെങ്കില്‍ വലിയ അട്ടിമറി ഉണ്ടാകുമായിരുന്നു എന്നും എഫ്ഐആറില്‍ സൂചന നല്‍കുന്നുണ്ട്

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...