ലഹരിവിരുദ്ധ സന്ദേശമുയർത്തി സർഗക്ഷേത്ര സ്പോർട്‌സ് ആൻഡ് വെൽനെസ് ഫോറം സംഘടിപ്പിക്കുന്ന ‘ചങ്ങനാശേരി മാരത്തൺ സീസൺ 4’ നാളെ നടക്കും.21 കിലോമീറ്റർ ഹാഫ് മാരത്തൺ, 10 കിലോമീറ്റർ – 3 കിലോമീറ്റർ ഫൺ റൺ, കിഡ്‌സ് റേസ് എന്നിങ്ങനെ 4 വിഭാഗങ്ങളിലാണു മത്സരങ്ങൾ.നാളെ പുലർച്ചെ 5നു ക്രിസ്തുജ്യോതി കോളജ് ഗ്രൗണ്ടിൽ നിന്നു മാരത്തൺ ആരംഭിക്കും.മാരത്തണിനു മുന്നോടിയായി ലഹരിവിരുദ്ധ വിളംബര ജാഥ നടത്തി. ജോബ് മൈക്കിൾ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. സർഗക്ഷേത്ര സ്പോർട്‌സ് ആൻഡ് വെൽനെസ് ഫോറം ചെയർമാൻ സിബിച്ചൻ തരകൻപറമ്പിൽ, സർഗക്ഷേത്ര ഡയറക്‌ടർ ഫാ. അലക്‌സ് പ്രായിക്കളം, വർഗീസ് ആൻ്റണി, തോമസുകുട്ടി തേവലക്കര, ജിജി ജോർജ് കോട്ടപ്പുറം, ജോയിച്ചൻ പാറക്കൽ, സി.എ.ജോസഫ്‌കുട്ടി, ജോയിച്ചൻ പാത്തിക്കൽ, ഡിക്‌സൺ സ്‌കറിയ, ആൻ്റണി ആറ്റുകടവിൽ, നാൻസി തരകൻപറമ്പിൽ, ഡോ. ബ്രിജിത് എന്നിവർ നേതൃത്വം നൽകി.മത്സരിക്കുന്നവർക്കുള്ള കിറ്റ് വി തരണം ഇന്നു 10 മുതൽ 6 വരെ സർഗക്ഷേത്രയിൽ നടക്കും.മാരത്തണിന്റെ ദിവസം, ആദ്യമെത്തു ന്ന 60 പേർക്കു കോളജ് ഗ്രൗണ്ടിൽ സ്പോട്ട് റജിസ്ട്രേഷനുള്ള സൗകര്യമുണ്ടാകും.

