ചങ്ങനാശേരി മാരത്തൺ സീസൺ 4 നാളെ

ലഹരിവിരുദ്ധ സന്ദേശമുയർത്തി സർഗക്ഷേത്ര സ്പോർട്‌സ് ആൻഡ് വെൽനെസ് ഫോറം സംഘടിപ്പിക്കുന്ന ‘ചങ്ങനാശേരി മാരത്തൺ സീസൺ 4’ നാളെ നടക്കും.21 കിലോമീറ്റർ ഹാഫ് മാരത്തൺ, 10 കിലോമീറ്റർ – 3 കിലോമീറ്റർ ഫൺ റൺ, കിഡ്‌സ് റേസ്‌ എന്നിങ്ങനെ 4 വിഭാഗങ്ങളിലാണു മത്സരങ്ങൾ.നാളെ പുലർച്ചെ 5നു ക്രിസ്തുജ്യോതി കോളജ് ഗ്രൗണ്ടിൽ നിന്നു മാരത്തൺ ആരംഭിക്കും.മാരത്തണിനു മുന്നോടിയായി ലഹരിവിരുദ്ധ വിളംബര ജാഥ നടത്തി. ജോബ് മൈക്കിൾ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. സർഗക്ഷേത്ര സ്പോർട്‌സ് ആൻഡ് വെൽനെസ് ഫോറം ചെയർമാൻ സിബിച്ചൻ തരകൻപറമ്പിൽ, സർഗക്ഷേത്ര ഡയറക്‌ടർ ഫാ. അലക്‌സ് പ്രായിക്കളം, വർഗീസ് ആൻ്റണി, തോമസുകുട്ടി തേവലക്കര, ജിജി ജോർജ് കോട്ടപ്പുറം, ജോയിച്ചൻ പാറക്കൽ, സി.എ.ജോസഫ്‌കുട്ടി, ജോയിച്ചൻ പാത്തിക്കൽ, ഡിക്‌സൺ സ്‌കറിയ, ആൻ്റണി ആറ്റുകടവിൽ, നാൻസി തരകൻപറമ്പിൽ, ഡോ. ബ്രിജിത് എന്നിവർ നേതൃത്വം നൽകി.മത്സരിക്കുന്നവർക്കുള്ള കിറ്റ് വി തരണം ഇന്നു 10 മുതൽ 6 വരെ സർഗക്ഷേത്രയിൽ നടക്കും.മാരത്തണിന്റെ ദിവസം, ആദ്യമെത്തു ന്ന 60 പേർക്കു കോളജ് ഗ്രൗണ്ടിൽ സ്പോട്ട് റജിസ്ട്രേഷനുള്ള സൗകര്യമുണ്ടാകും.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....