ചെട്ടികുളങ്ങര ഭരണി ഇന്ന്

അനുഷ്ഠാന വിശുദ്ധിയോടെയുള്ള കുത്തിയോട്ടങ്ങളും, മാനം മുട്ടുന്ന കെട്ടുകാഴ്ചകളുമായി ചെട്ടികുളങ്ങര ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവം ഇന്നു നടക്കും.ആചാര വിശുദ്ധിയോടെ ഇന്നു രാവിലെ ഏഴുമുതല്‍ വഴിപാട് ഭവനങ്ങളില്‍ നിന്നും കുത്തിയോട്ട ഘോഷയാത്രകള്‍ ക്ഷേത്രത്തിലേക്കെത്തി തുടങ്ങും. തുടർന്ന് ക്ഷേത്രപ്രദർശനത്തിനു ശേഷം ദേവി സന്നിധിയില്‍ ചുവടു ചവിട്ടി കുത്തിയോട്ട സമർപ്പണം നടക്കും.നരബലി സങ്കല്‍പ്പത്തില്‍ അധിഷ്ഠിതമായ വഴിപാടാണ് കുത്തിയോട്ടം. കുംഭഭരണി നാളില്‍ മാത്രം നടത്തുന്ന വഴിപാടാണ് കുത്തിയോട്ടമെന്ന പ്രത്യേകതയുമുണ്ട്. ശിവരാത്രി നാള്‍ മുതല്‍ കൈ മെയ് മറന്ന് ഒരേ മനസോടും വികാരത്തോടും കൂടെ ക്ഷേത്രവുമായി ബന്ധപ്പെട്ട 13 കരകളിലായി നിർമിച്ച ദൃശ്യവിസ്മയങ്ങളായ കെട്ടുകാഴ്ചകള്‍ ഒന്നൊന്നായി വൈകുന്നേരം നാലോടെ ക്ഷേത്രത്തിലെത്തും.ക്ഷേത്രസന്നിധിയിലെത്തി ദേവിയെ വണങ്ങി സമീപത്തെ കാഴ്ച ക്കണ്ടത്തില്‍ അണിനിരക്കുന്ന വർണാഭമായ കാഴ്ചയാണ് കുംഭഭരണി ഉത്സവത്തെ വിസ്മയാവഹമാക്കുന്നത്. ആറുകുതിര, അഞ്ചു തേര്, ഭീമൻ, ഹനുമാൻ, പാഞ്ചാലി , ശില്‍പ്പങ്ങള്‍ എന്നിവയാണ് കെട്ടുകാഴ്ച്ചകളായിയെത്തുന്നത്.കരവിരുതും അതിലേറെ ഭക്തിയും കലയും ഓണാട്ടുകരയുടെ ഒരുമയും പ്രകടമാക്കുന്നതാണ് ചെട്ടികുളങ്ങര കുംഭ ഭരണി കെട്ടുകാഴ്ച. അതിനാല്‍ കെട്ടുകാഴ്ച ദർശിക്കാൻ പല ദേശങ്ങളില്‍ നിന്നായി ഭക്ത സഹസ്രങ്ങള്‍ ഇന്ന് ചെട്ടികുളങ്ങരയിലേക്ക് ഒഴുകിയെത്തും.കാഴ്ചക്കണ്ടത്തില്‍ അണിനിരക്കുന്ന കെട്ടുകാഴ്ച്ചകള്‍ക്കു മുമ്പില്‍ നാളെ പുലർച്ചെ ചെട്ടികുളങ്ങര അമ്മയുടെ എഴുന്നള്ളിപ്പ് നടക്കുന്നതോടെ ഈ വർഷത്തെ കുംഭഭരണി ഉത്സവം സമാപിക്കും .

Leave a Reply

spot_img

Related articles

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...

പ്രധാനമന്ത്രി ഈമാസം 11ന് കൊച്ചിയിൽ

പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 11ന് കൊച്ചിയിൽ.കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ റെയിൽവേ പദ്ധതികളുടെയും പുതിയ ട്രെയിനുകളുടെയും ഉദ്ഘാടനം അദ്ദേഹം നിർവ്വഹിക്കും. കൊച്ചിയിലും തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുമാണു പ്രധാനമന്ത്രി...

ആറന്മുളയിൽ അബിൻ വർക്കിക്കെതിരെ പോസ്റ്റർ; വിമർശനവുമായി കെ.സി വേണുഗോപാൽ

ആറന്മുളയിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിൻ വർക്കിക്കെതിരെ പോസ്റ്റർ പതിച്ചതിൽ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഒരു സ്ഥാനാർത്ഥിയെയും ഇതുവരെ തീരുമാനിച്ചിട്ടില്ല...