ട്രംപിന്റെ സ്വകാര്യ വസതിയില്‍ ആക്രമണം

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സ്വകാര്യവസതിയില്‍ ആക്രമണം. ഫ്‌ലോറിഡയിലെ മാര്‍-എ- ലാഗോ വസിതിയിലാണ് അക്രമി അതിക്രമിച്ച്‌ കടക്കാന്‍ ശ്രമിച്ചത്. ഇയാളുടെ കൈയില്‍ തോക്കും ഇന്ധനം നിറച്ച ക്യാനുമുണ്ടായിരുന്നു. ഇയാളെ വെടിവച്ച്‌ കൊലപ്പെടുത്തി. ആക്രമണം നടക്കുന്ന സമയത്ത് ട്രംപ് വസതിയില്‍ ഉണ്ടായിരുന്നില്ല.പ്രാദേശിക സമയം പുലര്‍ച്ചെ 1.30ഓടെയാണ് സംഭവം നടന്നത്. സംഭവത്തില്‍ എഫ്ബിഐ വിശദമായ അന്വേഷണം നടത്തിവരികയാണ്. വസതിയുടെ നോര്‍ത്ത് ഗേറ്റിലൂടെയാണ് ഇയാള്‍ അകത്തേക്ക് കടക്കാന്‍ ശ്രമിച്ചതെന്ന് സീക്രട്ട് സര്‍വീസ് അറിയിച്ചു. അക്രമിയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ഇരുപതുകളുടെ തുടക്കത്തിലുള്ള യുവാവാണ് അതിക്രമിച്ച്‌ കടന്നതെന്നാണ് വിവരം. എന്താണ് ഇയാളുടെ ഉദ്ദേശമെന്ന് അന്വേഷിച്ച്‌ വരികയാണെന്നും സീക്രട്ട് സര്‍വീസിനെ ഉദ്ധരിച്ച്‌ ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സീക്രട്ട് സര്‍വീസ് തന്നെയാണ് ഇയാളെ വെടിവച്ച്‌ വീഴ്ത്തിയത്.

Leave a Reply

spot_img

Related articles

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാന്റെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാന്റെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്.ആക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ നിർത്തിവെച്ചു. എയർപോർട്ടിലെ വിമാനങ്ങൾ മാറ്റി.ആക്രമണത്തിൽ യാത്രാ T1...

വിവാഹദിനത്തിൽ പ്രവാസി മലയാളികളായ വധൂവരൻമാർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണ് വരനും പൈലറ്റും മരിച്ചു

വിവാഹദിനത്തിൽ പ്രവാസി മലയാളികളായ വധൂവരൻമാർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണ് വരനും പൈലറ്റും മരിച്ചു. ഗുരുതരമായി പരുക്കേറ്റ വധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.യുഎസിലെ ജോർജിയയിൽ ആണ് സംഭവം....

ഇറാനുമായുള്ള കരാറിന്‌ യു.എസ്‌. ഒരുങ്ങുന്നു

ഇറാനുമായുള്ള കരാറിന്‌ യു.എസ്‌. ഒരുങ്ങുന്നു .ഇതുസംബന്ധിച്ച്‌ അന്തിമ തീരുമാനത്തിലെത്താന്‍ വൈറ്റ്‌ ഹൗസിലെ സീറ്റുവേഷന്‍ റൂമില്‍ യു.എസ്‌ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ നേതൃത്വത്തില്‍ അടിയന്തര ചര്‍ച്ച...

അബ്ദുൽ റഹീം ജയിൽ മോചിതൻ

ഇരുപത് വർഷത്തെ ശിക്ഷ അനുഭവിച്ച് സൗദി ജയിലിൽ കഴിഞ്ഞിരുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീം ജയിൽ മോചിതൻ.സൗദി പൗരന്റെ 15 വയസ്സുകാരനായ മകൻ...