മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യണം; പ്രതിപക്ഷം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ ഇംപീച് ചെയ്യണമെന്നാവശ്യപ്പെടാന്‍ തീരുമാനിച്ച് ഇന്‍ഡ്യ സഖ്യം. ഇന്ന് രാവിലെ ചേര്‍ന്ന സഖ്യ യോഗത്തിലാണ് തന്ത്രപരമായ ഈ തീരുമാനമെടുത്തത്. അതേ സമയം വോട്ട് കൊള്ള വിഷയം ഉന്നയിച്ച് പ്രതിപക്ഷം ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി. പ്രതിപക്ഷ നിരയിലെ എല്ലാ അംഗങ്ങളും സ്പീക്കറുടെ ഡയസിനടുത്തേക്ക് വരെയെത്തിയാണ് പ്രതിഷേധിക്കുന്നത്.എന്നാല്‍ തന്നെയും ചോദ്യോത്തര വേള മുടങ്ങാതെ കൊണ്ടുപോകാനാണ് സ്പീക്കര്‍ ശ്രമിക്കുന്നത്. എല്ലാ പ്രതിപക്ഷ അംഗങ്ങളും ഒറ്റക്കെട്ടായാണ് പ്രതിഷേധിക്കുന്നത്.അതേ സമയം പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ രണ്ട് മണിവരെ നിര്‍ത്തിവെച്ചു. ഇപ്പോള്‍ വരുന്ന വിവരങ്ങളനുസരിച്ച് ലോക്‌സഭയും 12 മണി വരെ നിര്‍ത്തിവെച്ചു.

Leave a Reply

spot_img

Related articles

കാലാവധി നാളെ അവസാനിക്കുന്നു, കേന്ദ്രമന്ത്രി ജോർജ് കുര്യൻ രാജിക്കത്ത് നൽകും

കേന്ദ്രമന്ത്രി ജോർജ് കുര്യൻ സ്ഥാനം രാജിവച്ച് സംഘടന ചുമതലയിലേക്ക് മടങ്ങുന്നു.കേരളത്തിൽ പ്രവർത്തിക്കാനുള്ള താൽപര്യം അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. മന്ത്രി സ്ഥാനത്ത് നിന്നുള്ള...

നീറ്റ് പരീക്ഷാ ക്രമക്കേട്; കോക്രോച്ച്‌ ജനത പാർട്ടിയുടെ രണ്ടാം ഘട്ട പ്രതിഷേധം ഇന്ന് ജന്തർ മന്തറില്‍

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ കോക്രോച്ച്‌ ജനത പാർട്ടിയുടെ രണ്ടാം ഘട്ട പ്രതിഷേധം ഇന്ന് ജന്തർ മന്തറില്‍ നടക്കും. പ്രതിഷേധത്തില്‍ പങ്കെടുക്കാൻ എത്തുന്ന ‘പാറ്റകള്‍' കൈയില്‍...

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ; പുതിയ അണക്കെട്ട് അനുവദിക്കില്ല

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും കേരള സർക്കാരിന്റെ ശ്രമങ്ങൾ തടയുമെന്നും സർക്കാർ വ്യക്തമാക്കി. നയപ്രഖ്യാപന പ്രസംഗത്തിലാണ്...

സമാധാന കരാറിന് ശേഷം ഹോർമൂസ് വഴി ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ കപ്പൽ ഇന്ന് ഗുജറാത്തിലെ ദഹേജ് തുറമുഖത്ത് എത്തും

സമാധാന കരാറിന് ശേഷം ഹോർമൂസ് വഴി ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ കപ്പൽ ഇന്ന് ഗുജറാത്തിലെ ദഹേജ് തുറമുഖത്ത് എത്തും.യുഎ സ് സൈനിക ഉപരോധം നീക്കിയതോടെ...