എ വി റസലിന് മുഖ്യമന്ത്രി അന്ത്യാഞ്ജലി അർപ്പിച്ചു

അന്തരിച്ച സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉച്ച കഴിഞ്ഞ് 1.50ഓടെ കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തി അന്ത്യാഞ്ജലി അർപ്പിച്ചു. മൃതദേഹം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും 2.30 ഓടെ ചങ്ങനാശ്ശേരിയിലേക്ക് കൊണ്ടുപോയി.

പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രിമാരായ വി എൻ വാസവൻ, വീണ ജോർജ്, റോഷി അഗസ്റ്റിൻ, എം എൽ എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം എം മണി, മോൻസ് ജോസഫ്, ജോബ് മൈക്കിൾ, അഡ്വ. ഫ്രാൻസിസ് ജോർജ് എംപി, എ എ റഹിം എംപി,പി സി തോമസ്, നാട്ടകം സുരേഷ്, ബിഷപ്പ് മലയിൽ സാബു കോശി ചെറിയാൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഹേമലത പ്രേം സാഗർ, നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ,എസ് ശർമ്മ, വൈക്കം വിശ്വൻ, ലതികാ സുഭാഷ്, തോമസ് ചാഴികാടൻ, എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, സെക്രട്ടറി പി എസ് സഞ്ജീവ് തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു.

ഇന്നലെ അന്തരിച്ച എ വി റസലിൻ്റെ മൃതദേഹം ഉച്ചക്ക് 12.15 ഓടെ ആണ് ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിച്ചത്. രാവിലെ ഏഴരക്ക് ചൈന്നൈയില്‍ നിന്നുള്ള വിമാനത്തില്‍ കൊച്ചിയിലെത്തിച്ച മൃതദേഹം പാർട്ടി പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം, എറണാകുളം ജില്ലാ സെക്രട്ടറി സി.എം മോഹനൻ, കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും ചേർന്നാണ് ഏറ്റുവാങ്ങിയത്.സംസ്കാരം നാളെ 12 ന് തെങ്ങണയിലെ വീട്ടുവളപ്പിൽ നടക്കും.

Leave a Reply

spot_img

Related articles

മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ എം എ ബേബി

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.കഥകള്‍ മെനയുന്നതില്‍ മികച്ച...

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു.പുതുക്കിയ നിരക്കുകള്‍ ഇന്നലെ പ്രാബല്യത്തില്‍ വന്നു.2 ഇഡ്ഡലി...

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: ദുരൂഹതയില്ലെന്ന് പോലീസ്; കീടനാശിനി ഉള്ളിൽ ചെന്നതെന്ന് പ്രാഥമിക നിഗമനം

ഇടുക്കി അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അടിമാലി...

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കൊടുംചൂട് ശക്തമായി തുടരുന്നതിനിടയിൽ ആശ്വാസമായി മഴയെത്തുന്നു. തെക്കൻ, മധ്യകേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ...