രമേശ് ചെന്നിത്തല ഉയർത്തിയ സഹകരണ മേഖലയിലെ അഴിമതി ആരോപണം തള്ളി മുഖ്യമന്ത്രി

രമേശ് ചെന്നിത്തല ഉയർത്തിയ സഹകരണമേഖലയിലെ അഴിമതി ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ.നുണകളുടെ ഘോഷയാത്രയാണ് പ്രതിപക്ഷം നടത്തുന്നത്. സോഫ്റ്റ്വെയർ ആരോപണത്തിലൂടെ ഇല്ലാത്ത കാര്യമാണ് രമേശ് ചെന്നിത്തല ഉന്നയിച്ചത്. നുണ പറയാൻ രമേശ് ചെന്നിത്തല ചിലരോട് മത്സരിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ പരിഹാസം. നുണകൾ പറയാൻ യുഡിഎഫ് നേതാക്കൾ മത്സരിക്കുകയാണ്.സർക്കാർ നടപ്പാക്കിയ വികസനങ്ങൾ ജനങ്ങൾ അറിയാതിരിക്കാനാണ് പ്രതിപക്ഷ ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കനഗോലുവിനെ പോലുള്ളവരാണ് ആരോപണങ്ങളുടെ പെരുമഴ ഉണ്ടാക്കാൻ ശ്രമിക്കുന്നത്. ആരോപണങ്ങൾ ഉന്നയിക്കാൻ അവസരം ഉണ്ടായിരുന്നു. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ എല്ലാം ഉന്നയിക്കാമായിരുന്നു. ഒരക്ഷരം പ്രതിപക്ഷം സംസാരിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാർക്കെതിരെ ആരോപണം ഉന്നയിച്ചില്ല. അവിശ്വാസ പ്രമേയം അവതരിപ്പിക്കാമായിരുന്നല്ലോയെന്ന് മുഖ്യമന്ത്രി ചോദിച്ചു.

Leave a Reply

spot_img

Related articles

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ്

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ് .തെരഞ്ഞെടുപ്പ് കാലത്ത് 25 കോടിയുടെ കള്ളപ്പണം എത്തിയെന്നാണ് അക്ഷയ്‍യുടെ വെളിപ്പെടുത്തല്‍.17 ചാക്കുകളിലായാണ്...

ഇപ്പോള്‍ ദില്ലി കണ്ടത് വെറും ‘ട്രെയിലർ’ മാത്രമാണെന്നു സിജെപി വക്താവ് അശുതോഷ് റാങ്ക

കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച്‌ ജനതാ പാർട്ടി വക്താവ് അശുതോഷ് റാങ്ക.കേന്ദ്ര സർക്കാർ ആവശ്യങ്ങള്‍ അംഗീകരിച്ച്‌ നടപടിയെടുത്തില്ലെങ്കില്‍ വരുംദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍...

പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനം മോഷ്ടിക്കാൻ ശ്രമിച്ച കേസില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ചിങ്ങവനം പൊലീസ് പിടികൂടി

പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനം മോഷ്ടിക്കാൻ ശ്രമിച്ച കേസില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ചിങ്ങവനം പൊലീസ് പിടികൂടി .വാഹനം പാർക്ക് ചെയ്യാൻ സ്റ്റേഷനില്‍ സ്ഥലമില്ലാത്തതിനെ തുടർന്ന്...

കുറുവാ സംഘം മോഷണക്കേസിൽ പ്രോസിക്യൂഷന് തിരിച്ചടി

ആലപ്പുഴ മണ്ണഞ്ചേരിയിലെ കുറുവ സംഘം മോഷണക്കേസിൽ പ്രോസിക്യൂഷന് തിരിച്ചടി.കേസിലെ രണ്ടാംപ്രതി കട്ടുപൂച്ചനെ ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടു.മോഷണക്കുറ്റം തെളിയിക്കാനായില്ലെന്ന് കണ്ടാണ്...