ബാലസൗഹൃദ രക്ഷാകർതൃത്വം: കുടുംബശ്രീ  അംഗങ്ങൾക്ക്  പരിശീലനം ഇന്ന്

കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ കുടുംബശ്രീയുമായി സഹകരിച്ച് ബാലസൗഹൃദ രക്ഷാകർതൃത്വം സംബന്ധിച്ച് കുടുംബശ്രീ അംഗങ്ങൾക്ക്  ഏകദിന പരീശീലനം നൽകുന്നു. ഇന്ന് ആലുവ മഹാത്മാഗാന്ധി മുനിസിപ്പൽ ഹാളിൽ രാവിലെ 10 ന് ബാലാവകാശ കമ്മീഷൻ അംഗം കെ.കെ ഷാജു എറണാകുളം ജില്ലാതല പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യും.
ബാലസൗഹൃദ കേരളം യാഥാർത്ഥ്യമാക്കുക, ബാലാവകാശ സാക്ഷരത ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി   സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ കേരളത്തിലുടനീളം നടത്തിവരുന്ന ബൃഹത് പ്രചാരണ പരിപാടിയാണു ബാലസൗഹൃദ കേരളം. കുടുംബങ്ങളില്‍ കുട്ടികളുടെ സുരക്ഷയും വികാസവും ഉറപ്പുവരുത്തുന്നതിനായി സുരക്ഷിത ബാല്യം സുന്ദര ഭവനം എന്ന പദ്ധതിയുമായി ബാലാവകാശ കമ്മിഷൻ മുന്നോട്ടുപോകുകയാണ്. 
ബാലസൗഹൃദ രക്ഷാകർതൃത്വം പ്രാവർത്തികമാക്കാൻ തദ്ദേശ സ്വയംഭരണം, വനിതാ-ശിശു വികസനം , കുടുംബശ്രീ മിഷന്‍ എന്നിവയുടെ സംയോജിത പ്രവർത്ത നത്തിലൂടെ സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. കുട്ടികൾക്കു  നേരെയുള്ള ശാരീരിക, മാനസിക, ലൈംഗീക അതിക്രമങ്ങള്‍, ചൂഷണങ്ങൾ മുതലായവ തടയുന്നതിനും  ആത്മഹത്യാപ്രവണത ഇല്ലാതാക്കുന്നതിനും, ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം തടയുന്നതിനും, സൈബർസുരക്ഷ ഉറപ്പുവരുത്തുന്നതിനുമുള്ള ബോധവത്കരണവും പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നു. 
ഒരു കോടിയിലധികം വരുന്ന കേരളത്തിലെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതോടൊപ്പം കുടുംബാന്തീരക്ഷങ്ങൾ ബാലസൗഹൃദ ഇടങ്ങളാക്കുന്നതിനാണ് കുടുംബശ്രീയുടെ സഹകരണത്തോടുകൂടി പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.   ഇത് സാക്ഷാത്കരിക്കു ന്നതിന്റെ മുന്നോടിയായി എറണാകുളം ജില്ലയിലെ 200 കുടുംബശ്രീ   അംഗങ്ങൾക്ക്  പരിശീലനം നൽകി ജില്ലാതല റിസോഴ്സ് പേഴ്സൺ പൂൾ രൂപീകരിക്കുകയാണ്. സംസ്ഥാനതലത്തിൽ കഴിഞ്ഞ ജനുവരിയിൽ 150 കുടുംബശ്രീ അംഗങ്ങൾക്കു കമ്മിഷൻ ദ്വിദിന പരിശീലനം നൽകിയിരുന്നു.
 ഇപ്പോൾ ജില്ലാതല പരിശീലനമാണ്  സംഘടിപ്പിക്കുന്നത്.
പരീശീലന വിഷയങ്ങൾ
1) ഉത്തരവാദിത്തപൂർണ രക്ഷാകർതൃത്വം 
2) കുട്ടികളുടെ അവകാശങ്ങള്‍    
3) ജീവിത നൈപുണ്യ വിദ്യാഭ്യാസം    
4) കുട്ടികള്‍ നേരിടുന്ന മാനസിക പ്രശ്നങ്ങൾ

Leave a Reply

spot_img

Related articles

കോഴിക്കോടിന്റെ കാഴ്ചകള്‍ കാണാന്‍ ഇനി കെ.എസ്.ആര്‍.ടി.സി ഓപണ്‍ ഡബിള്‍ ഡക്കര്‍ ബസ്

പൊതുജനങ്ങള്‍ക്ക് കോഴിക്കോട് നഗരത്തിലെ കാഴ്ചകള്‍ ആസ്വദിക്കാന്‍ കെ.എസ്.ആര്‍.ടി.സിയുടെ ഓപണ്‍ ഡബിള്‍ ഡക്കര്‍ ബസൊരുങ്ങി. കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിന് സമീപം നടന്ന ചടങ്ങില്‍ ടൂറിസം-പൊതുമരാമത്ത് വകുപ്പ്...

ഗണേഷ് കുമാർ രാജിവയ്ക്കില്ല

മന്ത്രി ഗണേഷ് കുമാർ രാജിവയ്ക്കില്ല. ഗണേഷ്കുമാർ ഇന്ന് മുഖ്യമന്ത്രിയെ കണ്ടു സംസാരിച്ച ശേഷമാണ് ഈ തീരുമാനം.മന്ത്രിസഭ യോഗത്തിലും ഗണേഷ് പങ്കെടുത്തു. മന്ത്രി സഭാ യോഗത്തിൽ...

മഞ്ചേശ്വരത്തെ കെ സുരേന്ദ്രൻ്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ബിജെപിയിൽ ഭിന്നത

മഞ്ചേശ്വരത്തെ കെ സുരേന്ദ്രൻ്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കാസർകോട്ടെ ബിജെപിയിൽ ഭിന്നത. മഞ്ചേശ്വരം മണ്ഡലം ഇൻചാർജ് ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് എംഎൽ...

നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. സർക്കാർ നൽകിയ അപ്പീൽ കോടതി ഫയലിൽ സ്വീകരിക്കുകയായിരുന്നു. തുടർന്നാണ് പ്രതികൾക്ക് നോട്ടീസ്...