ചൈൽഡ് ഹെൽപ്പ് ലൈൻ സൂപ്പർവൈസർ കരാർ നിയമനം

വനിത ശിശുവികസന വകുപ്പിന്റെ സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ കീഴിലുള്ള പൂജപ്പുര ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ ചൈൽഡ് ഹെൽപ്പ് ലൈൻ സൂപ്പർവൈസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സോഷ്യൽ വർക്ക്/ കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, കമ്മ്യൂണിറ്റി സോഷ്യോളജി, സോഷ്യൽ സയൻസസ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും അഭികാമ്യം.

യോ​ഗ്യരായ ഉദ്യോ​ഗാർത്ഥികൾ യോ​ഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന രേഖകൾ സഹിതം ജനുവരി 6ന് വൈകീട്ട് 5നകം അപേക്ഷിക്കണം. വിലാസം: ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, പൂജപ്പുര-695012. ഫോൺ: 0471-2345121. 2345121.

Leave a Reply

spot_img

Related articles

വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ച്‌ പ്രധാനമന്ത്രി

വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.കൊച്ചിയിലെ കലൂർ സ്റ്റേഡിയത്തിലായിരുന്നു ചടങ്ങ്. കേരളത്തിന്റെ വികസനത്തിന് വേഗം പകരുന്നതിനുള്ള അവസരമാണ് ഇന്ന്...

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ?’ എന്ന മുദ്രാവാക്യവുമായി എല്‍ഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി

എൽഡിഎഫിൻ്റെ ഇത്തവണത്തെ പ്രചാരണ മുദ്രാവാക്യം - മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ?കേരളത്തിൽ എൽഡിഎഫ് സർക്കാർ ചെയ്തുവരുന്ന വികസനപ്രവർത്തനങ്ങളും അടിസ്ഥാന സൗകര്യ വികസനത്തിൽ ഉണ്ടായ മാറ്റങ്ങളും വ്യക്തമാക്കിക്കൊണ്ടാണ്...

ജി സുധാകരന്റെ വാർത്താസമ്മേളനം നാളെ

തൻ്റെ നിലപാട് വിശദീകരിക്കാൻ മുതിർന്ന സി പി എം നേതാവ് ജി സുധാകരൻ വാർത്താ സമ്മേളനം വിളിച്ചു. നാളെ രാവിലെ 11ന് പറവൂരിലെ വീട്ടിൽ...

അക്ഷയ സംരംഭകരാകാന്‍ അവസരം

സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ സേവനദാതാക്കളായ അക്ഷയ പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ 114 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നു.പൊതുവിഭാഗം 91 ലൊക്കേഷനുകളിലേക്കും പട്ടികജാതി വിഭാഗം...