ചിത്തിനി വീഡിയോ ഗാനം

ചിത്തിനി എന്ന ചിത്രത്തിലെ ശൈല നന്ദിനി എന്നാരംഭിക്കുന്ന ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി. ചിത്തിനിയിലൂടെ കലാമണ്ഡലത്തിൽ വീണ്ടും
സിനിമയുടെ കളിവിളക്ക് തെളിഞ്ഞു. വർഷങ്ങൾക്ക് ശേഷം ചെറുതുരുത്തിയിലെ കേരള കലാമണ്ഡലം ഒരു സിനിമയുടെ നൃത്ത ചിത്രീകരണത്തിന് വേദിയായി.
ഈസ്റ്റ് കോസ്റ്റ് വിജയൻ നിർമ്മിച്ച് സംവിധാനം നിർവഹിക്കുന്ന ചിത്തിനി എന്ന സിനിമയിലെ അതിപ്രധാനമായ ഒരു നൃത്തരംഗമാണ് നൂറ് കണക്കിന് നില വിളക്കുകളുടെയും മൺചെരാതുകളുടെയും ദീപപ്രഭയിൽ കലാമണ്ഡലത്തിൽ ചിത്രീകരിച്ചത്.
അഞ്ഞൂറോളം ജൂനിയർ ആർട്ടിസ്റ്റുകൾ പങ്കെടുത്ത നൃത്തരംഗത്തിൽ ചിത്തിനിയിലെ നായിക മോക്ഷ ചടുല നൃത്തച്ചുവടുകളോടെ നിറഞ്ഞാടി.
മോക്ഷയുടെ കളരി ചുവടുകൾ നൃത്തരംഗത്തിൻ്റെ ഹൈലൈറ്റ് ആണ്.
ഇതിന് വേണ്ടി ആഴ്ചകളോളം മോക്ഷ കളരി അഭ്യസിച്ചിരുന്നു.
സന്തോഷ് വർമ എഴുതിയ”ശൈല നന്ദിനി, ശ്രീ ദളാംഗീ ശാരദേന്ദു വദനേ…”
എന്ന വരികൾക്ക് ഈണം പകർന്നിരിക്കുന്നത് രഞ്ജിൻരാജ് ആണ്.
നൃത്തസംവിധാനം-കല മാസ്റ്റർ,ഛായാഗ്രഹണം രതീഷ് റാം.
അമിത് ചക്കാലയ്ക്കൽ നായകനാവുന്ന ചിത്തിനിയിൽ വിനയ് ഫോർട്ട് നായക തുല്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
മോക്ഷയാണ് നായിക. ആരതി നായർ, ഏനാക്ഷി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ആഗസ്റ്റ് രണ്ടിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ
സുധീഷ്, ജോണി ആൻ്റണി, ജോയ് മാത്യു, പ്രമോദ് വെളിയനാട്, മണികണ്ഠൻ ആചാരി, പൗളി വത്സൻ തുടങ്ങിയ പ്രമുഖർ അഭിനയിക്കുന്നു.

കഥ-കെ വി അനിൽ. ഈസ്റ്റ് കോസ്റ്റ് വിജയൻ,കെ.വി അനിൽ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. എഡിറ്റിംഗ് -ജോണ്‍കുട്ടി, മേക്കപ്പ്-രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണൻ, കലാസംവിധാനം- സുജിത്ത് രാഘവ്.
എക്സിക്യുട്ടീവ്‌ പ്രൊഡ്യൂസർ- രാജശേഖരൻ.
കോറിയോഗ്രാഫി-കല മാസ്റ്റര്‍,സംഘട്ടനം- രാജശേഖരന്‍, ജി മാസ്റ്റര്‍,വി എഫ് എക്സ്-നിധിന്‍ റാം സുധാകര്‍, സൗണ്ട് ഡിസൈൻ-സച്ചിന്‍ സുധാകരന്‍, സൗണ്ട് മിക്സിംഗ്-വിപിന്‍ നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളർ-രാജേഷ് തിലകം, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്‌-ഷിബു പന്തലക്കോട്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-സുഭാഷ് ഇളമ്പല്‍, അസ്സോസിയേറ്റ് ഡയറക്ടേഴ്സ്-അനൂപ്‌ ശിവസേവന്‍, അസിം കോട്ടൂര്‍, സജു പൊറ്റയിൽ കട, അനൂപ്‌, പോസ്റ്റര്‍ ഡിസൈനർ- കോളിന്‍സ് ലിയോഫില്‍, കാലിഗ്രാഫി-കെ പി മുരളീധരന്‍, സ്റ്റില്‍സ്- അജി മസ്കറ്റ്,
പി ആര്‍ ഓ-എ എസ് ദിനേശ്

Leave a Reply

spot_img

Related articles

‘L368’ അനൂപ് സത്യൻ -മോഹൻ ലാൽ ചിത്രം ആരംഭിച്ചു

മോഹൻലാലിനെ നായകനാക്കി അനൂപ് സത്യൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന (L 368) പുതിയ ചിത്രത്തിന് തുടക്കമിട്ടു .ആശിർവ്വാദ് സിനിമാസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ...

പാതി മറച്ച ദിലീപിൻ്റെ മുഖം, ഒരു തലയോട്ടിയും; ദുരൂഹതയും ആകാംക്ഷയും ഉയർത്തി ‘ഹെനോക്കിൻ്റെ’ ഫസ്റ്റ് ലുക്ക്

പാതി മറച്ച ദിലീപിൻ്റെ മുഖം . ഒരു തലയോട്ടിയും ഒപ്പം. .ഉല്ലാസ് കൃഷ്‌ണ സംവിധാനം ചെയ്യുന്ന ഹെനോക്ക് എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട ഫസ്റ്റ്...

ഒരു മുഖം വ്യത്യസ്ഥമായ ഭാവങ്ങൾ ‘മായൻ്റെ’ പുതിയ ലുക്കിനോടൊപ്പം ടീസർ അനൗൺസ് മെൻ്റും

ഒരു മുഖം വ്യത്യസ്ഥ ഭാവങ്ങളോടെ മായൻ എന്ന സിനിമയുടെ പുതിയ ലുക്ക് എത്തി.പൊലീസ് യൂണിഫോമിലുള്ള ജയസൂര്യയുടെ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറതത്തു വിട്ടിരിക്കുന്നത്.ജിതിൻ . കെ....

സാഗർ സൂര്യയുടെ ജേക്കബ്ബ് എന്ന കഥാപാത്രവുമായി ‘ഭൗമ’ യുടെ പുതിയ ലുക്ക്

മനോഹരമായ ഒരു ബംഗ്ളാവിലെ ഡൈനിംഗ് ടേബിളിൽ ഇരുവശത്തും കത്തി നിൽക്കുന്ന കാൻഡിലുകൾക്കു നടുവിലായി ഓവർകോട്ട് ധരിച്ച് ഉയർത്തിപ്പിടിച്ച വൈൻ ഗ്ലാസ്സുമായി സാഗർ സൂര്യ. ടൈനിംഗ്...