അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പേരില്‍ ഇറങ്ങിയ സർക്കുലർ വിവാദമായതിനെ തുടർന്ന് പിൻവലിച്ചു

മലപ്പുറം അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പേരില്‍ ഇന്നലെ ഇറങ്ങിയ സർക്കുലർ വിവാദമായതിനെ തുടർന്ന് പിൻവലിച്ചു.സ്കൂളുകളില്‍ സർക്കാർ ശന്പളം കൈപ്പറ്റുന്ന ക്രിസ്തുമത വിശ്വാസികളായ, ആദായനികുതി അടയ്ക്കാത്ത ജീവനക്കാരുണ്ടെങ്കില്‍ റിപ്പോർട്ട് ആക്കി രണ്ട് ദിവസത്തിനുള്ളില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ലഭ്യമാക്കേണ്ടതാണെന്നാണ് ഇന്നലെ ഇറങ്ങിയ സർക്കുലറില്‍ പറയുന്നത്. സർക്കാർ, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്കൂള്‍ പ്രിൻസിപ്പല്‍മാർക്കാണ് സർക്കുലർ അയച്ചത്.

നേരത്തെ ഫെബ്രുവരി 13ന് ഇറക്കിയ വിവാദ സർക്കുലർ സംബന്ധിച്ച്‌ വ്യാപകമായ ആക്ഷേപം ഉയർന്നപ്പോള്‍ അതിലെ അബദ്ധം മനസിലാക്കി ആദ്യ സർക്കുലർ മരവിപ്പിക്കുകയും പുതിയ സർക്കുലർ പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കുകയും ചെയ്തതാണ്. വീണ്ടും എങ്ങനെ ഈ സർക്കുലർ വന്നു എന്ന് വ്യക്തമല്ല. സംഭവം വിവാദമായതിനു പിന്നാലെ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശപ്രകാരം മലപ്പുറം ഡിഡിഇ ഉത്തരവ് പിൻവലിച്ചു

Leave a Reply

spot_img

Related articles

മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ എം എ ബേബി

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.കഥകള്‍ മെനയുന്നതില്‍ മികച്ച...

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു.പുതുക്കിയ നിരക്കുകള്‍ ഇന്നലെ പ്രാബല്യത്തില്‍ വന്നു.2 ഇഡ്ഡലി...

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: ദുരൂഹതയില്ലെന്ന് പോലീസ്; കീടനാശിനി ഉള്ളിൽ ചെന്നതെന്ന് പ്രാഥമിക നിഗമനം

ഇടുക്കി അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അടിമാലി...

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കൊടുംചൂട് ശക്തമായി തുടരുന്നതിനിടയിൽ ആശ്വാസമായി മഴയെത്തുന്നു. തെക്കൻ, മധ്യകേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ...