യുഡിഎഫ് പ്രവേശന സാധ്യത സജീവമാക്കി ആദിവാസി നേതാവും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന അധ്യക്ഷയുമായ സി.കെ ജാനു.മുന്നണി എന്ന നിലയില്‍ യുഡിഎഫുമായി ചർച്ച നടന്നെന്നും തീരുമാനം പിന്നീട് അറിയിക്കാമെന്നും സി.കെ ജാനു പറഞ്ഞു.അടുത്തിടെയാണ് പിന്തുണ ലഭിക്കുന്നില്ലെന്നാരോപിച്ച് ജെആര്‍പി എന്‍ഡിഎ മുന്നണി വിട്ടത്. 2016 മുതല്‍ കൂടെ നിന്നിട്ടും എന്‍ഡിഎ മുന്നണി മര്യാദ പാലിച്ചില്ലെന്നായിരുന്നു സി.കെ ജാനു ഇതിനെക്കുറിച്ച് പ്രതികരിച്ചത്. ‘ഇത്രയും വര്‍ഷം കൂടെ നിന്നിട്ടും അവരൊന്നും ചെയ്തിട്ടില്ല. ആദിവാസി ഭൂരിപക്ഷ പ്രദേശങ്ങളിലെ സ്വയംഭരണം, ബോർഡ്-കോർപ്പറേഷൻ പ്രാതിനിധ്യം ,രാജ്യസഭാ സീറ്റ് തുടങ്ങിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ലെന്നും സി.കെ ജാനു പറഞ്ഞു. ഇനി ചര്‍ച്ച ചെയ്തിട്ട് എന്തേലും നടക്കുമെന്ന വിശ്വാസമില്ലെന്നും’ ജാനു വ്യക്തമാക്കിയിരുന്നു.എന്നാല്‍ ധൃതിപിടിച്ച് തീരുമാനം വേണ്ടെന്നാണ് യുഡിഫിലെ ഒരുവിഭാഗത്തിന്റെ അഭിപ്രായം. എതിർപ്പിനെ തുടർന്ന് കഴിഞ്ഞ യുഡിഎഫ് യോഗം വിഷയത്തില്‍ തീരുമാനമെടുത്തില്ല.

