യുഡിഎഫ് പ്രവേശന സാധ്യത സജീവമാക്കി സി.കെ ജാനു

യുഡിഎഫ് പ്രവേശന സാധ്യത സജീവമാക്കി ആദിവാസി നേതാവും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന അധ്യക്ഷയുമായ സി.കെ ജാനു.മുന്നണി എന്ന നിലയില്‍ യുഡിഎഫുമായി ചർച്ച നടന്നെന്നും തീരുമാനം പിന്നീട് അറിയിക്കാമെന്നും സി.കെ ജാനു പറഞ്ഞു.അടുത്തിടെയാണ് പിന്തുണ ലഭിക്കുന്നില്ലെന്നാരോപിച്ച്‌ ജെആര്‍പി എന്‍ഡിഎ മുന്നണി വിട്ടത്. 2016 മുതല്‍ കൂടെ നിന്നിട്ടും എന്‍ഡിഎ മുന്നണി മര്യാദ പാലിച്ചില്ലെന്നായിരുന്നു സി.കെ ജാനു ഇതിനെക്കുറിച്ച്‌ പ്രതികരിച്ചത്. ‘ഇത്രയും വര്‍ഷം കൂടെ നിന്നിട്ടും അവരൊന്നും ചെയ്തിട്ടില്ല. ആദിവാസി ഭൂരിപക്ഷ പ്രദേശങ്ങളിലെ സ്വയംഭരണം, ബോർഡ്-കോർപ്പറേഷൻ പ്രാതിനിധ്യം ,രാജ്യസഭാ സീറ്റ് തുടങ്ങിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ലെന്നും സി.കെ ജാനു പറഞ്ഞു. ഇനി ചര്‍ച്ച ചെയ്തിട്ട് എന്തേലും നടക്കുമെന്ന വിശ്വാസമില്ലെന്നും’ ജാനു വ്യക്തമാക്കിയിരുന്നു.എന്നാല്‍ ധൃതിപിടിച്ച്‌ തീരുമാനം വേണ്ടെന്നാണ് യുഡിഫിലെ ഒരുവിഭാഗത്തിന്റെ അഭിപ്രായം. എതിർപ്പിനെ തുടർന്ന് കഴിഞ്ഞ യുഡിഎഫ് യോഗം വിഷയത്തില്‍ തീരുമാനമെടുത്തില്ല.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....