വോട്ടെടുപ്പിന് പിന്നാലെ ബീഹാറിൽ ആർ.ജെ.ഡി – ബി.ജെ.പി സംഘർഷം

ന്യൂഡൽഹി: ബിഹാറിലെ ഛപ്ര ജില്ലയിൽ ചൊവ്വാഴ്ച രാവിലെ ആർജെഡി-ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ വെടിവയ്പിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു .

സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ മേഖലയിൽ കനത്ത പോലീസ് സന്നാഹമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് സംഘർഷത്തിന് കാരണമെന്നാണ് റിപ്പോർട്ട്.

നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ബിഖാരി താക്കൂർ ചൗക്കിലാണ് സംഭവം.

ആർജെഡി സ്ഥാനാർത്ഥി രോഹിണി ആചാര്യ തിങ്കളാഴ്ച അനുയായികളോടൊപ്പം ഒരു പോളിംഗ് സ്റ്റേഷനിൽ എത്തിയിരുന്നു.

അവിടെ വെച്ച് വോട്ടർമാരോട് avar മോശമായ രീതിയിൽ പെരുമാറിയതായാണ് റിപ്പോർട്ടുകൾ.

രോഷാകുലരായ ജനക്കൂട്ടം കാരണം ആചാര്യക്ക് സ്ഥലം വിടേണ്ടി വന്നു.

എന്നാൽ ചൊവ്വാഴ്ച രാവിലെ സംഘർഷം വീണ്ടും പൊട്ടിപ്പുറപ്പെടുകയും വെടിവെപ്പിൽ കലാശിക്കുകയുമായിരുന്നു..

Leave a Reply

spot_img

Related articles

ചെസ്സ് പ്രതിഭ ആർ. പ്രഗ്നാനന്ദയെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ആദരിച്ചു

നോർവേ ചെസ്സ് ടൂർണമെന്റ് നേടുന്ന ആദ്യ ഇന്ത്യക്കാരനായി മാറിയ 20-കാരനായ ചെസ്സ് പ്രതിഭ ആർ. പ്രഗ്നാനന്ദയെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് തിങ്കളാഴ്ച ചെന്നൈയില്‍ വെച്ച്‌...

സിജെപി നടത്തുന്ന ആദ്യ പരസ്യ പ്രതിഷേധം ഉടൻ ആരംഭിക്കും

സമൂഹമാദ്ധ്യമങ്ങളിലെ പ്രതികരണത്തിലൂടെ ശ്രദ്ധനേടിയ കോക്രോച്ച്‌ ജനതാ പാർട്ടി (സിജെപി) നടത്തുന്ന ആദ്യ പരസ്യ പ്രതിഷേധം ഉടൻ ആരംഭിക്കും.പരസ്യ പ്രതിഷേധത്തിന് പോലീസ് അനുമതി നൽകി. രാവിലെ...

ജൂണ്‍ 6-ന് നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാൻ CJPയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ യുഎസില്‍ നിന്നും ഡല്‍ഹിയിലെത്തും

ജൂണ്‍ 6-ന് നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാൻ കോക്രോച്ച്‌ ജനതാ പാർട്ടിയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ യുഎസില്‍ നിന്നും ഡല്‍ഹിയിലെത്തുന്നു.തന്റെ വരവിനോടനുബന്ധിച്ച്‌ വിമാനത്താവളത്തിലേക്ക് ആരും വരരുതെന്ന്...

കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം പൂർത്തിയാകും

കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം പൂർത്തിയാകും. പന്ത്രണ്ടോളം മന്ത്രിമാരുടെ വകുപ്പുകൾ മാറുമെന്നും നാല് പേർ പുറത്താകുമെന്നും സൂചനയുണ്ട്.സിബിഎസ്ഇ മൂല്യ നിർണയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര...