ജയിൽ സുരക്ഷ വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്

സംസ്ഥാനത്തെ ജയിൽ സുരക്ഷ വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് ചേരും.11 മണിക്ക് ഓണ്‍ലൈൻ വഴിയാണ് യോഗം.ജയിൽ മേധാവിയും ജയിൽ ഡി ഐ ജിമാരും സൂപ്രണ്ടുമാരും യോഗത്തിൽ പങ്കെടുക്കും.ജയിൽ ഉദ്യോഗസ്ഥരെ കൂടാതെ ക്രമസമാധാന ചുമതലയുള്ള ഡി ജി പി, ആഭ്യന്തര സെക്രട്ടറി എന്നിവരും യോഗത്തിൽ പങ്കെടുക്കും.ജയിൽ സുരക്ഷ, ജീവനക്കാരുടെ കുറവ്, തടവുകാരും ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ഇന്‍റലിജൻസ് നൽകിയിട്ടുള്ള വിവരങ്ങള്‍ എന്നിവയെല്ലാം ചർച്ച ചെയ്യും.തിങ്കളാഴ്ചയാണ് യോഗം വിളിച്ചിരുന്നതെങ്കിലും കണ്ണൂരിലെ ഗോവിന്ദചാമിയുടെ ജയിൽ ചാട്ടത്തിന്‍റെ പശ്ചാത്തലത്തിലാണ് യോഗം ഇന്ന് ചേരാൻ തീരുമാനിച്ചത്.

Leave a Reply

spot_img

Related articles

റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം

എറണാകുളം അയ്യമ്പള്ളിയില്‍ റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം.കലാകാരി ഷീജ കളപ്പുര ആണ് അയല്‍വാസിയുടെ ആക്രമണത്തിനിരയായത്. എറണാകുളം അയ്യമ്പള്ളിയില്‍...

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...