കൊക്കൂൺ 2025 എഡിഷൻ ഒക്ടോബർ 10,11 തീയതികളിൽ കൊച്ചിയിൽ

സൈബർ സുരക്ഷയുടെ പുതിയ കണ്ടു പിടുത്തങ്ങളും സാധ്യതകളും ചർച്ച ചെയ്യപ്പെടുന്ന രാജ്യത്തെ ഏറ്റവും വലിയ കോൺഫറൻസായ കൊക്കൂൺ 2025 ന് ഒക്ടോബർ 10,11 തീയതികളിൽ കൊച്ചിയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ വെച്ച് നടക്കും. കോൺഫറൻസിന് മുന്നോടിയായി സൈബർ സുരക്ഷാ രംഗത്തെ വിദഗ്ധർ നടത്തുന്ന പരിശീലന പരിപാടികൾ 7, 8, 9 നും നടക്കും. ലോകത്ത് സൈബർ തട്ടിപ്പുകൾ ഉൾപ്പെടെയുള്ള സംഘടിത കുറ്റകൃത്യങ്ങൾ കൂടി വരുന്ന സാഹചര്യത്തിലും, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കടന്നു കയറ്റം കാരണം ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളും കോൺഫറൻസിൽ ചർച്ച ചെയ്യപ്പെടും. ലോകത്താകമാനം കുട്ടികൾക്ക് നേരെ നടത്തപ്പെടുന്ന ലൈംഗിക അതിക്രമം തടയുന്നതിന് വേണ്ടി കർമ്മ പദ്ധതി നടപ്പാക്കും. അതിന് വേണ്ടി കോൺഫൻസിനോട് അനുബന്ധിച്ച് ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലേയും സൈബർ യൂണിറ്റിലെ അന്വേഷണ ഉദ്യോഗസ്ഥർമാർക്ക് തൃശ്ശൂർ പോലീസ് അക്കാദമിയിൽ വെച്ച് 10 ദിവസത്തെ പ്രത്യേക പരിശീലനം നൽകും. ഇന്റർപോൾ ഉൾപ്പെടെ അന്തർദേശീയ തലത്തിൽ പ്രശസ്തരായ അന്വേഷണ ടീമാകും ഇവർക്ക് പരിശീലനം നൽകുക. കൊക്കൂണിന് മുന്നോടിയായി സെപ്തംബർ 29 മുതൽ ഒക്ടോബർ 9 വരെയാകും പരിശീലനം നൽകുക.കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമണങ്ങളും , ഇന്റർനെറ്റിലും, ഡാർക്ക് വെബിലൂടെയുമുള്ള ഇത്തരത്തിലുള്ള ചിത്രങ്ങളും, വീഡിയോകളും പ്രചരിപ്പിക്കുന്നത് തടയുന്നതിന് വേണ്ടിയുള്ള ടൂൾ കൊക്കൂണിനോട് അനുബന്ധിച്ച് പുറത്തിറക്കും, ഈ വിഷയം ആസ്പദമാക്കി ഒരു മാസം നീളുന്ന ഹാക്കത്തലോണിനും തുടക്കമായി. രാജ്യത്തെ പ്രമുഖ ഐഐടികൾ, പ്രശസ്തരായ ഡെലപ്പർമാർ അടങ്ങിയ ടീമുകളാണ് ഹാക്കത്തലോണിൽ മത്സരിക്കുന്നത്. കൊക്കൂണിന്റെ സമാപനത്തോട് അനുബന്ധിച്ച് മികച്ച ടൂളിനെ അന്വേഷണ ഏജൻസികൾ ഏറ്റെടുക്കും.കുട്ടികൾക്ക് നേരെയുള്ള ലൈഗിംക അതിക്രമങ്ങൾ തടയുന്നതിന് വേണ്ടി യുവാക്കളെ സജ്ജമാക്കുന്നതിന് വേണ്ടി സൗത്ത് – ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളിലെ യുവാക്കളെ അണി നിരത്തി കൊക്കൂൺ കോൺഫറൻസ് ദിവസമായ ഒക്ടോബർ 10,11 തീയതികളിൽ യൂത്ത് ഫോറവും സംഘടിപ്പിക്കും.സൈബര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും, സൈബര്‍ സുരക്ഷ അനിവാര്യമായ ബാങ്കിങ് ധനകാര്യ സ്ഥാപനങ്ങൾ, ആശുപത്രികൾ, യൂണിവേഴ്സിറ്റികൾ, തുടങ്ങി സർക്കാരിന്റെ എല്ലാ വകുപ്പിൽപെട്ടവരും നേരിടുന്ന സൈബർ സുരക്ഷാ പ്രശ്നങ്ങളും അതിന് സ്വീകരിക്കേണ്ട പ്രതിരോധ പദ്ധതികൾക്കും കോൺഫറൻസിൽ രൂപം നൽകും. കൂടാതെ സൈബർ സുരക്ഷാ രംഗത്തെ രാജ്യാന്തര തലത്തിലെ പ്രശസ്തരും, ലോകത്തിലെ വിവിധ അന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്ഥരുമടക്കം ലോകത്തിൽ നിലവിൽ ഉപയോഗിക്കപ്പെടുന്നവയായ പുതിയ സൈബർ ടെക്നോളജി ഉൾപ്പെടെയുള്ളവ ഇവിടത്തെ കോൺഫറൻസിൽ പരിചയപ്പെടുത്തും. ബി എഫ് സി ഐ, ടെലികോം, ഫിൻടെക്, മാനുഫാക്ടറിംഗ്, ഓട്ടോമൊബൈൽ, മീഡിയ ആൻഡ് എന്റർടൈമെന്റ്, റീടെയിൽ , സർക്കർ വകുപ്പുകൾ, വിദ്യാഭ്യാസ രംഗം, ഇ കൊമേഴ്സ്, ഫാർമ, ഹെൽത്ത്കെയർ, ഐടി, ഓയിൽ ആൻഡ് ഗ്യാസ്, തുടങ്ങിയവയ്ക്കുള്ള മാറുന്ന കാലഘട്ടത്തിലെ സൈബർ സുരക്ഷയ്ക്ക് വേണ്ടിയുളള പ്രാധാന്യവും, പുതിയ ടെക്നോളജികളും കോൺഫറൻസിൽ ചർച്ച ചെയ്യും.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...