ഭിന്നശേഷി അധ്യാപക സംവരണം: ക്രൈസ്തവ മാനേജ്മെന്റുകളോട് വിവേചനമെന്ന് ആരോപണം; പ്രതിഷേധിച്ച് ഇടുക്കി രൂപത

ഭിന്നശേഷി അധ്യാപക സംവരണ വിഷയത്തിൽ ക്രൈസ്തവ മാനേജ്മെന്റുകളോട് സർക്കാർ വിവേചനം കാണിക്കുന്നുവെന്നാരോപിച്ച് സംസ്ഥാനത്ത് കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. ഇതിന്റെ ഭാഗമായി ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ മുരിക്കാശ്ശേരിയിൽ പ്രതിഷേധ സംഗമം നടത്തി. എയ്ഡഡ് സ്ക്കൂളുകളിൽ അധ്യാപകരെ നിയമിക്കുമ്പോൾ നാലു ശതമാനം ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്യണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇതോടെ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട അധ്യാപകരെ മുഴുവൻ നിയമിച്ച ശേഷമേ മറ്റ് നിയമനങ്ങൾ അംഗീകരിക്കൂ എന്ന് സർക്കാർ നിലപാടെടുത്തു. നിയമനത്തിനായി സർക്കാരിന് അപേക്ഷ നൽകിയെങ്കിലും യോഗ്യതയുള്ളവരെ ലഭ്യമാകുന്നില്ലെന്നാണ് മാനേജ്മെൻറുകൾ പറയുന്നത്.കത്തോലിക്ക സഭയുടെ കീഴിലുള്ള സ്ക്കൂളുകളിൽ അധ്യാപക – അനധ്യാപക തസ്തികകളിലായി 6600 പേരെയാണ് വേണ്ടത്. എന്നാൽ യോഗ്യതയുള്ളത് 1100 പേർക്ക് മാത്രം. സർക്കാർ തീരുമാനത്തിനെതിരെ എൻഎസ്എസ് മാനേജ്മെൻറ് സുപ്രീംകോടതിയെ സമീപിച്ചു. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട അധ്യാപക തസ്തികകൾ മാറ്റിവച്ചതിനുശേഷം മറ്റ് തസ്തികകളിൽ നിയമന അംഗീകാരം നൽകണമെന്ന് കോടതി ഉത്തരവിട്ടു. മറ്റു മാനേജ്മെന്റുകളിലെ അധ്യാപകരുടെ നിയമനം പരിഗണിക്കാനും നിർദ്ദേശിച്ചു. കെസിബിസിയുടെ മാനേജ്മെൻറ് കൺസോർഷ്യം ഹൈക്കോടതിയെ സമീപിച്ച് ഏപ്രിൽ ഏഴിന് സമാനമായ വിധി നേടി. കത്തോലിക്കാ സഭയുടെ മാനേജ്മെൻ്റിന് കീഴിലുള്ള നിയമനങ്ങൾ നിരസിച്ചുകൊണ്ട് ജൂലൈ 31ന് സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കിയിരിക്കുന്നത് കടുത്ത വിവേചനമാണെന്നാണ് സഭയുടെ ആരോപണം. ഏഴു വർഷത്തിലധികമായി ജോലി ചെയ്യുന്ന ഒരു ലക്ഷത്തോളം അധ്യാപക തസ്തികകളാണ് സർക്കാർ അംഗീകരിക്കേണ്ടത്. അംഗീകാരം ലഭിക്കാത്തതു മൂലം അഞ്ച് വർഷത്തെ ശമ്പളവും മറ്റാനുകൂല്യങ്ങളും ഇവർക്ക് കിട്ടിയിട്ടില്ല. ഇപ്പോൾ ദിവസ വേതനം മാത്രമാണ് ലഭിക്കുന്നത്. സമരത്തിന്റെ ഭാഗമായി 26 ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തും.

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....