രക്ഷാപ്രവർത്തകർക്കായി കമ്യൂണിറ്റി കിച്ചൻ സജീവം

ദുരന്തമേഖലയിലെ രക്ഷാപ്രവർത്തകർക്കായി സാമൂഹിക അടുക്കള സജീവം. നാല് ദിവസമായി മുടങ്ങാതെ പ്രവർത്തിക്കുകയാണ് മേപ്പാടി ഗവ. പോളിടെക്നിക്കിൽ സജ്ജമാക്കിയ ഈ പാചകപ്പുര. കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറൻ്റ്സ് അസോസിയേഷനാണ് ഈ അടുക്കളയിൽ ഭക്ഷണം വെച്ചു വിളമ്പുന്നത്. തഹസിൽദാർ പി.യു സിത്താരയാണ് ഭക്ഷണ വിതരണത്തിൻ്റെ നോഡൽ ഓഫീസർ.

ദിനംപ്രതി ഏഴായിരത്തോളം ഭക്ഷണ പൊതികളാണ് ചൂരൽമല, മുണ്ടക്കൈ ദുരന്തമേഖലകളിൽ ഇവിടെ നിന്നും വിതരണം ചെയ്യുന്നത്. ഉപ്പുമാവ് കുറുമ തുടങ്ങിയ പ്രഭാത ഭക്ഷണം ചോറ് സാമ്പാർ തോരൻ തുടങ്ങിയ ഉച്ചഭക്ഷണം, രാത്രിയിൽ ചപ്പാത്തിയും കറിയും എന്നിങ്ങനെയാണ് നൽകുന്നത്’. ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ നിരീക്ഷണത്തിലാണ് ഭക്ഷണം പാചകം ചെയ്യുന്നത്.

ദിവസവും പതിനായിരം ഭക്ഷണ പൊതികൾ വരെ നൽകാൻ ഈ കേന്ദ്രത്തിന് കഴിയും. ഡി.വൈ.എസ്.പി കെ. രാജേഷ്, ഹോട്ടൽ ആന്‍റ് റസ്റ്റോറൻ്റ് സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അനീഷ് ബി നായർ, ജില്ലാ പ്രസിഡൻ്റ് യു. സുബൈർ, സെക്രട്ടറി അസ്‌ലം ഷാ , ഫുഡ് സേഫ്ടി ഓഫീസർ നിഷ , റവന്യു ഇൻസ്പെക്ടർമാരായ എ.വി. സന്തോഷ്, എ.വി. ബാബു തുടങ്ങിയവരാണ് സാമൂഹിക അടുക്കളയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നത്.

Leave a Reply

spot_img

Related articles

ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ/ ഫാർമർ പ്രൊഡ്യൂസർ കമ്പനികൾക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഹോർട്ടികൾച്ചർ വിളകളിൽ (പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ, പുഷ്പങ്ങൾ, സ്പൈസസ്, സുഗന്ധവിളകൾ,...

എംജി സർവകലാശാലാ കലോത്സവം ഇന്നു മുതൽ

എംജി സർവകലാശാലാ കലോത്സവം 'ദസ്‌തക്-അൺടിൽ ലാസ്റ്റ‌് ബ്രെത്ത്' ഇന്നു മുതൽ തൊടുപുഴ അൽ അസ്ഹർ ക്യാംപസിൽ അരങ്ങേറും. ഇന്നു രാത്രി 7നു സാഹിത്യകാരൻ പി.വി.ഷാജികുമാർകലോത്സവം...

ഓവു ചാലിൽ വീണ് കാണാതായ വൃദ്ധന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് കനത്തമഴയിൽ നിറഞ്ഞൊഴുകിയ ഓവു ചാലിൽവീണ് കാണാതായ അറുപതുകാരന്റെ മൃതദേഹം കണ്ടെത്തി. കോവൂർ സ്വദേശി കളത്തിൻപൊയിൽ ശശിയാണ് മരിച്ചത്. അപകടം നടന്ന സ്ഥലത്തുനിന്ന്‌ ഒരു...

ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

വെച്ചുർ ചേരംകുളങ്ങരയിൽ കെ എസ് ആർ റ്റി സി ബസുംബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു..കുടവെച്ചൂർ പുന്നത്തറ സ്വദേശി സുധീഷ് (29 )ആണ് മരിച്ചത്.ബൈക്ക്...