കമ്മ്യൂണിറ്റി വിമണ്‍ ഫെസിലിറ്റേറ്റര്‍ ഒഴിവ്

ആലപ്പുഴ ജില്ല പഞ്ചായത്ത് പ്രോജക്ട് 2024-25 നിര്‍വ്വഹണത്തിന്റെ ഭാഗമായി കമ്മ്യൂണിറ്റി വിമണ്‍ ഫെസിലിറ്റേറ്റർ തസ്തികയിൽ പ്രതിമാസം 17000 രൂപ നിരക്കില്‍ താത്കാലിക അടിസ്ഥാനത്തില്‍ ജില്ലാ വനിത ശിശു വികസന ഓഫീസില്‍ പ്രവര്‍ത്തിക്കുന്നതിന് സോഷ്യല്‍ വര്‍ക്ക് വിഷയത്തില്‍ ബിരുദാനന്തര ബിരുദമുള്ളവരും രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമുള്ളവരുമായ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 25-35. ആലപ്പുഴ ജില്ലയില്‍ സ്ഥിരതാമസക്കാരിയായ നിശ്ചിത യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവര്‍ ജനുവരി 13 നുള്ളില്‍ ഫോട്ടോ പതിച്ച ബയോഡാറ്റയും വെള്ളപേപ്പറിലുള്ള അപേക്ഷയും പരിചയ സാക്ഷ്യപത്രം, യോഗ്യത സാക്ഷ്യപത്രങ്ങള്‍ എന്നിവ ചേര്‍ത്ത് ജില്ലാ വനിത ശിശു വികസന ഓഫീസറുടെ കാര്യാലയം,
ഗോവിന്ദ് കൊമേഴ്‌സല്‍ ബില്‍ഡിംഗ്, ആലപ്പുഴ
ഹെഡ് പോസ്റ്റ് ഓഫീസ് പി ഒ 688 001
എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.
ഫോണ്‍:0477-2960147.

Leave a Reply

spot_img

Related articles

ബ്രൂവറി അഴിമതിയാരോപണം തള്ളി മുഖ്യമന്ത്രി

സർക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും പാലക്കാട് ബ്രൂവറി അഴിമതിയാരോപണം തള്ളിയും മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് മദ്യ നിർമ്മാണ പ്ലാന്റ് അനുമതിയുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആരോപണങ്ങളെ...

യൂട്യൂബർ മണവാളനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

വിദ്യാർത്ഥികളെ വാഹനമിടിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ അറസ്റ്റിലായ യൂട്യൂബർ മണവാളനെ (മുഹമ്മദ് ഷഹീൻ ഷാ) മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട പ്രതിയെ...

നിർത്തിയിട്ട കെഎസ്‌ആർടിസി ബസ് ഉരുണ്ട് ഹോട്ടലിലേക്ക് ഇടിച്ചു കയറി

നിർത്തിയിട്ട കെഎസ്‌ആർടിസി ബസ് ഉരുണ്ട് ഹോട്ടലിലേക്ക് ഇടിച്ചു കയറി. പത്തനംതിട്ട കോന്നിയിലാണ് അപകടമുണ്ടായത്.സ്റ്റാർട്ട് ചെയ്ത് ഹാൻഡ് ബ്രേക്കിട്ട് നിർത്തിയിരുന്ന കെഎസ്‌ആർടിസി ബസാണ് ഉരുണ്ട് റോഡിന്...

കാഞ്ഞിരത്തിന്റെ കായ കഴിച്ച യുവാവിനു ദാരുണാന്ത്യം

കാഞ്ഞിരത്തിന്റെ കായ കഴിച്ച യുവാവിനു ദാരുണാന്ത്യം. പാലക്കാട് പരതൂര്‍ കുളമുക്കില്‍ ആണ് സംഭവം.കുളമുക്ക് സ്വദേശി ഷൈജുവാണ്(43) കാഞ്ഞിരത്തിന്റെ കായ കഴിച്ചതിനെ തുടർന്ന് മരിച്ചത്. ക്ഷേത്ര...