കമൽഹാസൻ്റെ ‘ഇന്ത്യൻ 2’ ദേശീയപതാക ദുരുപയോഗം ചെയ്തതിനെതിരെ പരാതി

കമൽഹാസൻ നായകനാകുന്ന ഇന്ത്യൻ 2: സീറോ ടോളറൻസ് എന്ന സിനിമയുടെ പോസ്റ്ററുകളിൽ ഇന്ത്യൻ ദേശീയപതാക ദുരുപയോഗം ചെയ്തതിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ എബി ജെ ജോസ് മുഖ്യമന്ത്രി, ഡിജിപി, ഫിലിം സർട്ടിഫിക്കേഷൻ ബോർഡ് റീജണൽ ഓഫീസർ എന്നിവർക്കു പരാതി നൽകി.

ഇന്ത്യൻദേശീയപതാകയിൽ യാതൊരുവിധ എഴുത്തുകളും പാടില്ലെന്ന് ദേശീയപതാക കൈകാര്യം ചെയ്യുന്നതിന് നിർമ്മിക്കപ്പെട്ട ചട്ടമായ ഫ്ലാഗ് കോഡ് ഓഫ് ഇന്ത്യ 2002 ലെ ദുരുപയോഗം വകുപ്പ് 5 സെക്ഷൻ 3.28 പ്രകാരം പറയുന്നു.

സെക്ഷൻ 3. 29 പ്രകാരം ദേശീയപതാക ഒരു തരത്തിലുമുള്ള പരസ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്. 1971ലെ നാഷണൽ ഹോണർ ആക്ട് വകുപ്പ് 2 സെക്ഷൻ എഫ് പ്രകാരവും ദേശീയപതാകയിൽ എതെങ്കിലും വിധത്തിൽ എഴുതുന്നതും വിലക്കിയിട്ടുണ്ടെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി.

ഈ നിയമങ്ങളെല്ലാം ലംഘിച്ചുകൊണ്ടാണ് സംസ്ഥാനത്തുടനീളം ഇന്ത്യൻ 2 വിൻ്റെ പോസ്റ്ററുകൾ വ്യാപകമായി പ്രദർശിപ്പിച്ചിക്കുന്നതെന്നും ഫൗണ്ടേഷൻ കുറ്റപ്പെടുത്തി.

Leave a Reply

spot_img

Related articles

ഞാനില്ല … ഞാനില്ലിനി നിൻ… ‘ലോ ആൻഡ് ഓർഡിലെ’ രണ്ടാമതു വീഡിയോ ഗാനമെത്തി

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻ്റ് ഓർഡർ എന്ന ചിത്രത്തിൻ്റെ പുതിയ വീഡിയോ സോംഗ് പുറത്തുവിട്ടു.ഈ ഗാനത്തിൻ്റെ സ്റ്റുഡിയോ വെർഷനും ഒപ്പം ഈ ഗാന...

ആഷിക്ക്ഉസ്മാൻ പ്രൊഡക്ഷൻസ്- ഡിനോയ് പൗലോസ് ചിത്രം ‘ഹലോ ഡിയർ’ ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു

ആഷിക്ക് ഉസ്മാൻ പ്രൊഡക്‌ഷൻസിൻ്റെ ബാനറിൽ ആഷിക് ഉസ്‌മാൻ നിർമ്മിച്ച് ഡിനോയ് പൗലോസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ഹലോ ഡിയർ എന്നു...

‘ഉപ്പൻ’ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

നെജു കല്യാണി കഥയും തിരകഥയും സംവിധാനവും ചെയ്യുന്ന നാലാമത്തെ ഷോർട് ഫിലിം ആയ "ഉപ്പൻ " ഇപ്പോൾ യൂട്യൂബിൽ സ്ട്രീമിങ് നടക്കുന്നു.കൊച്ചു പെൺകുട്ടികളെ പോലും...

മലയാള സിനിമയിലെ ഹിറ്റ്മേക്കർ എൻ.ജി.ജോൺ അന്തരിച്ചു

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവും സിനിമാ നിർമാണരംഗത്ത് നിരവധി പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയ പ്രമുഖ ചലച്ചിത്ര നിർമാതാവുമായ എൻ.ജി.ജോൺ (90)...