ട്രെയിനിലെ ശുചിമുറിയില്‍ യുവതിയുടെ ഫോണ്‍ നമ്പര്‍ എഴുതിയിട്ടു. ഇതിന് പിന്നാലെ രാത്രിയും പകലും അശ്ലീല ഫോണ്‍കോളുകളും സന്ദേശങ്ങളും കൊണ്ട് പൊറുതിമുട്ടിയതായി പരാതിയില്‍ പറയുന്നു. പേരും ഫോണ്‍ നമ്പറും എഴുതിയിട്ടത് പ്രതികാര നടപടിയെന്നാണ് യുവതി പ്രതികരിച്ചത്. വളാഞ്ചേരി സ്വദേശിയുടെ ഫോണ്‍ നമ്പറാണ് സാമൂഹ്യദ്രോഹികള്‍ ട്രെയിനിലെ ശുചിമുറിയില്‍ എഴുതിയിട്ടത്. വ്യക്തിപരമായി വിരോധമുള്ള സ്ത്രീയാണ് ഇത്തരത്തില്‍ ഫോണ്‍ നമ്പര്‍ ട്രെയിനിലെ ശുചിമുറിയില്‍ എഴുതിയിട്ടതെന്നും യുവതി പ്രതികരിച്ചു. കണ്ണൂര്‍ ഷൊര്‍ണ്ണൂര്‍ മെമുവിലാണ് യുവതിയുടെ നമ്പര്‍ എഴുതിയിട്ടത്. ട്രെയിനില്‍ നമ്പര്‍ എഴുതിയിട്ടതായി അറിയിച്ചത് ഒരു യാത്രക്കാരന്‍ ആയിരുന്നു.