വെള്ളറടയിൽ കണ്ടത് കരടി തന്നെയെന്ന് സ്ഥിരീകരണം

രണ്ട് ദിവസം മുൻപാണ് വെള്ളറട പഞ്ചായത്തില്‍ കരടിയെ കണ്ടതായി ടാപ്പിംഗ് തൊഴിലാളികള്‍ അറിയിച്ചത്.തുടർന്ന് നാട്ടുകാര്‍ ഭീതിയിലായിരുന്നു.

വിവരം ശരിവയ്ക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ കിട്ടിയിട്ടുള്ളത്.

ആനപ്പാറയിലെ പെട്രോൾ പമ്പിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ കരടി റോഡ് മുറിച്ച് കടക്കുന്നത് കാണാനാകും.

വെള്ളറട പഞ്ചായത്തിലെ വെള്ളറട വാര്‍ഡില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് ടാപ്പിംഗ് തൊഴിലാളികള്‍ കരടിയെ കണ്ടത്.

റബ്ബര്‍ ടാപ്പിംഗിന് എത്തിയ ശ്രീകുമാര്‍, ജോയ് എന്നിവര്‍ കരടിയെ കണ്ട് പിന്‍തിരിഞ്ഞോടുകയായിരുന്നു.

രണ്ടുദിവസം മുമ്പ് പ്രദേശവാസികളായ ജോയ്, മോഹനന്‍ എന്നിവരും കരടിയെ കണ്ടിരുന്നു.

തുടർന്ന് ഗ്രാമ പഞ്ചായത്ത് അധികൃതർ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ചില്‍ നിന്നും സെക്ഷന്‍ ഓഫീസര്‍ കെ പി പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി പ്രദേശമാകെ അരിച്ചു പെറുക്കിയെങ്കിലും കരടിയേ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

വരും ദിവസങ്ങളിലും നിരീക്ഷണം ശക്തമാക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.

വീണ്ടും നാട്ടുകാര്‍ ആരെങ്കിലും കരടിയുടെ സാന്നിധ്യം കണ്ടാല്‍ കൂട് സ്ഥാപിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ഉണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...