16-ാമത് ബ്രിക്സ് ഉച്ചകോടി; പ്രധാനമന്ത്രി റഷ്യയിലേക്ക് തിരിച്ചു

16-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച രാവിലെ റഷ്യയിലേക്ക് തിരിച്ചു.

റഷ്യയിലെ കസാൻ നഗരത്തിലാണ് ഉച്ചകോടി നടക്കുന്നത്.

ഇന്ന് പുടിന്‍ ഒരുക്കുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും.

ചൈീസ് പ്രസിഡൻറ് ഷി ജിൻപിങുമായി ഇന്ന് മോദി കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ.

കസാനിൽ ഒക്ടോബർ 22, 23 എന്നീ തീയതികളിലായാണ് ഉച്ചകോടി നടക്കുക.

പുടിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ഉച്ചകോടിയിൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കും.

ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.

ചൈനീസ് പ്രസിഡന്റുമായി മോദി കൂടിക്കാഴ്ച നടത്തുമോ എന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല.

ബ്രിക്സ് ഉച്ചകോടിയ്ക്ക് മുമ്പ് തന്നെ ലഡാക്ക് അതിര്‍ത്തിയില്‍ പട്രോളിങ് നടത്താന്‍ ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയായിരുന്നു.

ഈ വർഷം ഇത് രണ്ടാം തവണയാണ് മോദി റഷ്യ സന്ദർശിക്കുന്നത്.

22-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി മോദി റഷ്യയിലെത്തിരുന്നു.

റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സെന്റ് ആൻഡ്രൂ ദി അപ്പോസ്തൽ നൽകി മോദിയെ അദരിക്കുകയും ചെയ്തിരുന്നു.

Leave a Reply

spot_img

Related articles

യുദ്ധം ശക്തമാകുന്നു; അമേരിക്കയുടെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്ത് ഇറാൻ

യുദ്ധം ശക്തമാകുന്നു; അമേരിക്കയുടെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്ത് ഇറാൻ.ഹോർമുസ് കടലിടുക്കിൽ വെച്ച് അമേരിക്കൻ സൈന്യത്തിന്റെ ആധുനിക ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാനിയൻ നാവികസേന അവകാശപ്പെട്ടു....

ഒമാനില്‍ രണ്ടു മലയാളി യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി

ഒമാനിൽ വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് മലയാളി യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി മുഹമ്മദ് ജനീഷ് ബാബു (28), മലപ്പുറം പെരിന്തൽമണ്ണ സ്വദേശി...

ശ്രീനഗർ വിമാനത്താവളത്തില്‍ പാർക്കിംഗിനിടെ ഇൻഡിഗോ വിമാനം മെറ്റല്‍ പോളിലിടിച്ചു

ശ്രീനഗർ വിമാനത്താവളത്തില്‍ പാർക്കിംഗിനിടെ ഇൻഡിഗോ വിമാനം മെറ്റല്‍ പോളിലിടിച്ചു .നവി മുംബൈയില്‍ നിന്ന് ശ്രീനഗറിലെത്തിയ വിമാനം, വിമാനത്താവളത്തിലെ ആറാം നമ്പർ ബേയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.അപകടസമയത്ത്...

നേപ്പാള്‍ ദുരന്തത്തില്‍ മരണസംഖ്യ 1259 ആയി

നേപ്പാള്‍ ദുരന്തത്തില്‍ മരണസംഖ്യ 1259 ആയി.കാണാതായവരുടെ എണ്ണം 5000 ആണെന്ന് നേപ്പാള്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.5 വിദേശ പൗരന്‍മാര്‍ കൂടി സുരക്ഷിതരായുണ്ടെന്ന് ഇന്നലെ...