മണിപ്പൂരിൽ സംഘർഷം അതീവ രൂക്ഷം. പ്രശ്നബാധിത മേഖലകളിൽ എല്ലാം കടുത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഇംഫാലിൽ ഉൾപ്പെടെ 7 ജില്ലകളിൽ കർഫ്യു തുടരുകയാണ്. ഇൻ്റർനെറ്റിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മണിപ്പൂരിലേക്ക് 50 കമ്പനി കേന്ദ്ര സേനയെ കൂടി വിന്യസിക്കും. ഇറെങ്ബാമിൽ കർഷകർക്ക് നേരെ വെടിവെപ്പ് ഉണ്ടായി.സംഘർഷത്തിൽ പ്രതിഷേധിച്ച് ബിജെപിയിൽ കൂട്ടരാജി. കുക്കി സായുധ സംഘങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു ജിരിബാമിൽ നടന്ന പ്രതിഷേധം അക്രമസക്തമായി. 5 ആരാധനാലയങ്ങളും, പെട്രോൾ പമ്പും, 14 വീടുകളും തീവച്ചു നശിപ്പിച്ചു. പ്രതിഷേധക്കാർക്ക് നേരെ സുരക്ഷാസേന നടത്തിയ വെടിവെയ്പ്പിൽ ഒരു യുവാവ് മരിച്ചു. 25 പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു.രണ്ടു ദിവസത്തിനിടെ മണിപ്പൂരിൽ 20 പേർ കൊല്ലപ്പെട്ടു. 17 എംഎൽഎമാരുടെ വീടുകൾ ആക്രമിച്ചു. സംഘർഷം ഏറ്റവും രൂക്ഷമായ ജിരിബാം മണ്ഡലത്തിലെ ബിജെപിയുടെ 8 ഭാരവാഹികൾ രാജിവെച്ചു. സർക്കാറിനുള്ള പിന്തുണ പിൻവലിച്ച എൻ പി പി, ബിരേൻ സിങ്ങിന്റ രാജിക്കായി സമ്മർദ്ദം ശക്തമാക്കി. മുഖ്യമന്ത്രിയെ മാറ്റിയാൽ വീണ്ടും പിന്തുണയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് കോൺ റാഡ് സാങ് മ അറിയിച്ചു