ക്വട്ടേഷന് പിന്നില്‍ സതീശന്റേയും അജിത് കുമാറിന്റേയും ഗൂഢാലോചന, ഷിയാസ് സതീശന്റെ ഗുണ്ട: പി.വി അന്‍വര്‍

എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ ഗുണ്ടയാണെന്ന് പി.വി അന്‍വര്‍ എംഎല്‍എ.

ഡിസിസി പ്രസിഡന്റിന്റെ നെറ്റിപ്പട്ടവും ചുറ്റി ഷിയാസിനെ ഇരുത്തിയിരിക്കുകയാണെന്നും 2015ല്‍ ഹോട്ടല്‍ പൊളിക്കാന്‍ ക്വട്ടേഷന്‍ വാങ്ങിയ ആളാണെന്നും അദ്ദേഹം ആരോപിച്ചു. ഹോട്ടല്‍ ഒഴിഞ്ഞു കൊടുക്കാത്തത് കൊണ്ട് മെട്രോയ്ക്ക് കൈമാറാനായില്ല.

മെട്രോ തൊഴിലാളികളുടെ വേഷത്തിലെത്തി ഹോട്ടലുകാരെ ക്രൂരമായി മര്‍ദിച്ചു. ഇതിന് ഒത്താശ ചെയ്തത് അന്നത്തെ ഐജി അജിത് കുമാറാണ്. സിഐയെ സസ്‌പെന്‍ഡ് ചെയ്യുക മാത്രമാണ് ചെയ്തത്.

ഷിയാസിനെ കേസില്‍ പ്രതിചേര്‍ത്തില്ല. അന്ന് മുതല്‍ ഷിയാസിന് അജിത്കുമാറുമായി ബന്ധമുണ്ട്. തനിക്കെതിരായ ക്വട്ടേഷന് പിന്നില്‍ വി.ഡി സതീശന്റേയും അജിത് കുമാറിന്റേയും ഗൂഢാലോചനയുണ്ടെന്നും അന്‍വര്‍ പറഞ്ഞു.

പീഡന പരാതി പിന്‍വലിക്കാന്‍ ഡിസിസി സെക്രട്ടറിയായ വനിതാ നേതാവിനെ ഭീഷണിപ്പെടുത്തി. പാര്‍ട്ടി കോടതിയാണ് പീഡന പരാതി പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തിയതെന്നും പി.വി അന്‍വര്‍ എംഎല്‍എ ആരോപിച്ചു. ആക്രമണങ്ങള്‍ പ്രതീക്ഷിച്ച് തന്നെയാണ് നടക്കുന്നത്.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ പരാതി തയ്യാറാക്കി കഴിഞ്ഞെന്ന് പറഞ്ഞ പി.വി അന്‍വര്‍ രണ്ട് ദിവസത്തിനുള്ളില്‍ തിരുവനന്തപുരത്ത് നേരിട്ട് എത്തിയോ ദൂതന്‍ മുഖേനയോ പാര്‍ട്ടിക്ക് പരാതി നല്‍കുമെന്നും വ്യക്തമാക്കി. കൃത്യമായ തെളിവുകള്‍ ഉള്‍പ്പെടുത്തിയാണ് പരാതി തയ്യാറാക്കിയിരിക്കുന്നതെന്നും പി.വി അന്‍വര്‍ പറഞ്ഞു.

Leave a Reply

spot_img

Related articles

തൃശ്ശൂരിലെ ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കെ മുരളീധരൻ

തൃശ്ശൂരില്‍ പൂരം കലക്കിയ ബി.ജെ.പിയുടെയും സി.പി.എമ്മിൻ്റെയും ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. അതാണ് സരിന് സി.പി.എം. ചിഹ്നം കൊടുക്കാത്തതെന്നും ആളുകള്‍ക്ക്...

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു നഷ്ടവുമില്ല ;കെ.സുധാകരൻ

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു പ്രാണി പോയ നഷ്ടം പോലുമുണ്ടാകില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. സരിന്റെ സ്ഥാനാർഥിത്വം പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വെല്ലുവിളിയാകുമോ...

ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്; പാലക്കാട് സി കൃഷ്ണകുമാർ തന്നെ എന്ന് സൂചന

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പാർട്ടി ജനറല്‍ സെക്രട്ടറിയും ലോക്സഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് നിന്നുള്ള സ്ഥാനാർത്ഥിയുമായിരുന്ന സി കൃഷ്ണകുമാർ മത്സര രംഗത്ത് എത്തുമെന്നാണ് ഒടുവിലത്തെ വിവരം. സംസ്ഥാന...

23 ന് പ്രിയങ്ക ഗാന്ധി വയനാട്ടില്‍; പത്തുദിവസം മണ്ഡലത്തില്‍ പര്യടനം

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഈ മാസം 23 ന് പത്രിക സമര്‍പ്പിക്കും.23 മുതല്‍ പത്ത് ദിവസം മണ്ഡലത്തില്‍ പര്യടനം...