പി വി അൻവർ എം എൽ എ കടലാസ്സ് പുലി; കടിക്കില്ല കുരക്കുകയേയുള്ളു;-മുഹമ്മദ് ഷിയാസ്

പി വി അൻവർ എം എൽ എ കടലാസ്സ് പുലി; കടിക്കില്ല കുരക്കുകയേയുള്ളു; തെളിവുകൾ ഇല്ലാതെ വെളിവുകേട് പറയുന്ന അൻവറിന്റെ വിരട്ടലും വിലപേശലും സിപിഎമ്മിൽ മതി, കോൺഗ്രസ്സിനോട് വേണ്ട: മുഹമ്മദ് ഷിയാസ്.

നാവിന് എല്ലില്ലാത്ത അൻവർ ഓരോ ദിവസവും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് നടത്തുന്നതെന്നും തെളിവുകൾ ഇല്ലാതെ വെളിവുകേട് പറയുന്ന അൻവറിന്റെ വിരട്ടലും വിലപേശലും സി പി എമ്മിൽ മതി, കോൺഗ്രസ്സിനോട് വേണ്ട. മുഖ്യമന്ത്രിക്കെതിരെയും എഡിജിപി എം ആർ അജിത് കുമാറിനെതിരെയും പ്രതിപക്ഷ നേതാവിനെതിരെയും രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കറിനെതിരെയും ഡി സി സി പ്രസിഡന്റായ തനിക്കെതിരെയുമെല്ലാം ഓരോരോ തരത്തിലുള്ള ആരോപണങ്ങൾ അദ്ദേഹം നടത്തിയിരിക്കുന്നു.

ദിനം പ്രതി പുതിയ വെളിപ്പെടുത്തലുകളാണ് അദ്ദേഹം നടത്തുന്നത്. സി പി എമ്മോ ഇടതു മുന്നണിയോ സർക്കാരോ അൻവറിന്റെ വെളിപ്പെടുത്തലുകൾക്ക് യാതൊരു വിലയും നൽകുന്നില്ല. ആരും പരിഗണിക്കാതെ വരുമ്പോഴാണ് അൻവർ പുതിയ വെളിപ്പെടുത്തലുകളുമായും അധിക്ഷേപങ്ങളുമായും തന്നെ വിമർശിക്കുന്നവർക്കെതിരെ കൂടിയും കടന്നുവരുന്നത്.

രാജ്യത്തെല്ലാവരും ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന നേതാവായ രാഹുൽ ഗാന്ധിക്കെതിരെ പോലും അങ്ങേയറ്റം അധിക്ഷേപകരമായ പരാമർശം അൻവർ നടത്തിയിട്ടുണ്ട്.

വണ്ടി ചെക്ക് കേസുകളിലും സർക്കാർ ഭൂമി കയ്യേറിയ കേസിലും പ്രതിസ്ഥാനത്ത് ഉള്ള അൻവർ ഒരു തികഞ്ഞ തട്ടിപ്പുകാരനാണ്. പ്രകൃതിയെ ചൂഷണം ചെയ്തതിനു പോലും അദ്ദേഹത്തിനെതിരെ കേസുണ്ട്. പൊതുജനങ്ങളെ കബളിപ്പിക്കുവാൻ വേണ്ടി നടത്തുന്ന നിരന്തരമായ അധിക്ഷേപങ്ങൾ കൊണ്ട് മുഖ്യമന്ത്രിയെ വിരട്ടുന്നത് പോലെ കോൺഗ്രസ് നേതാക്കളെ വിരട്ടാമെന്ന് അൻവർ കരുതേണ്ട.

പി വി അൻവറിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയല്ല കോൺഗ്രസ് സമരവുമായി രംഗത്തെത്തിയത്. അൻവറിന് മുൻപേ മുഖ്യമന്ത്രിക്കെതിരെയും പൊലീസിലെ ക്രിമിനലുകൾക്കെതിരെയും ആർ എസ് എസ് ബന്ധത്തിലും കോൺഗ്രസ് ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. അത്തരം പ്രതിഷേധങ്ങൾക്ക് അൻവറിന്റെ വക്കാലത്ത് കോൺഗ്രസിന് ആവശ്യമില്ല.

അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് മറുപടി പറയേണ്ട ഉത്തരവാദിത്വം കോൺഗ്രസിന് ഇല്ല. ഈ തട്ടിപ്പുകാരനെ തിരിച്ചറിഞ്ഞ് തികഞ്ഞ അവജ്ഞയോടെ കേരളീയ സമൂഹം അൻവറിന്റെ പരാമർശങ്ങളെയും പ്രതികരണങ്ങളെയും തള്ളിക്കളയുമെന്നും മുഹമ്മദ്‌ ഷിയാസ് കൂട്ടിച്ചേർത്തു.

Leave a Reply

spot_img

Related articles

റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം

എറണാകുളം അയ്യമ്പള്ളിയില്‍ റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം.കലാകാരി ഷീജ കളപ്പുര ആണ് അയല്‍വാസിയുടെ ആക്രമണത്തിനിരയായത്. എറണാകുളം അയ്യമ്പള്ളിയില്‍...

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...