വിശ്വ ഹിന്ദു പരിഷത്തിന്റെയോ സംഘപരിവാറിന്റെയോ ഉത്തരവാദിത്വപ്പെട്ട ആരും പാലക്കാട് കാരൾ തടയാൻ ശ്രമിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വിഷയത്തിൽ ഗൂഡാലോചനയും സംശയിക്കുന്നുണ്ട്. ശക്തമായ നടപടി ഈ സംഭവത്തിൽ വേണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.അടുത്തിടെ ബിജെപി വിട്ടുപോയവർ ഇതിനു പിന്നിൽ ഉണ്ടോയെന്ന് പരിശോധിക്കണം. ഈ സംഭവത്തിൽ കർശന നടപടി വേണം. ശരിയായ ഗൂഡാലോചന ഇതിൽ നടന്നിട്ടുണ്ട്. ബി ജെ പിയുമായി പുലബന്ധമുള്ള ആരെങ്കിലും ഇതിനു പിന്നിൽ ഉണ്ടെങ്കിൽ പോലും പാർട്ടിയിൽ ഉണ്ടാവില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.ബിജെപിയുമായി ക്രൈസ്തവ സമൂഹം അടുക്കുന്നത് ഇഷ്ടമില്ലാത്തവരാണ് ഇതിനു പിന്നിലെന്നും സുരേന്ദ്രൻ പറഞ്ഞു. ബിഷപ്പുമാൻ ളോഹയിട്ട ഭീകരന്മാർ എന്നു പറഞ്ഞ വയനാട് ജില്ലാ പ്രസിഡന്റിനെ പാർട്ടിയിൽ നിന്നും പുറത്താക്കിട്ടുണ്ട്. മൂന്നുമാസത്തിനകം ഇയാളെ കോൺഗ്രസ് മാലയിട്ടു സ്വീകരിച്ചുവെന്നും സുരേന്ദ്രൻ പറഞ്ഞു.