ഭരണഘടനയില്‍ ‘കേരള’ എന്നതിന് പകരം ‘കേരളം’ എന്നാക്കണം; പ്രമേയം നിയമസഭ പാസാക്കി

ഭരണഘടനയില്‍ സംസ്ഥാനത്തിന്‍റെ പേര് “കേരള’ എന്നതിന് പകരം കേരളം എന്നാക്കണം എന്നാവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭ ഐകകണ്‌ഠേന പാസാക്കി.

മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്.

2023ല്‍ നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയം വീണ്ടും അവതരിപ്പിച്ചത് സാങ്കേതിക കാരണങ്ങളാലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഭരണഘടനയുടെ ഒന്ന്, എട്ട് പട്ടികയില്‍ മാറ്റം ആവശ്യപ്പെട്ടായിരുന്നു ആദ്യത്തെ പ്രമേയം.

എന്നാല്‍ ഒന്നാം പട്ടികയില്‍ മാത്രം മാറ്റം വരുത്തിയാല്‍ മതിയെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രമേയം വീണ്ടും അവതരിപ്പിക്കേണ്ടി വന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം സാങ്കേതികമായ പിഴവ് അശ്രദ്ധ കൊണ്ട് സംഭവിച്ചതാണെന്നും അത് ഒഴിവാക്കേണ്ടിരുന്നെന്നും പ്രതിപക്ഷം സഭയില്‍ പറഞ്ഞു.

Leave a Reply

spot_img

Related articles

ബജറ്റില്‍ കോട്ടയം നിയമസഭ മണ്ഡലത്തിന് മികച്ച പരിഗണന

2026-27 വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റില്‍ കോട്ടയത്തിന് മികച്ച പരിഗണന. കഴിഞ്ഞ പത്തുവര്‍ഷക്കാലമായി അവഗണിക്കപ്പെട്ടിരുന്ന പല പദ്ധതികള്‍ക്കും ബജറ്റില്‍ അംഗീകാരം ലഭിച്ചു. നിര്‍മ്മാണം നിലച്ചു പോയ ആകാശപ്പാതയുടെ...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി...

കോട്ടയം ആത്മ സംഘടിപ്പിക്കുന്ന ലോക സംഗീത ദിനാഘോഷം ഇന്നും നാളെയും

കോട്ടയം ആത്മയുടെയും, കെപിഎൽ കൾചറൽ സൊസൈറ്റിയുടെയും നേതൃത്വത്തിലുള്ള ലോക സംഗീത ദിനാഘോഷം ഇന്നും നാളെയുമായി കെപിഎസ് മേനോൻ ഹാളിൽ നടക്കും.ഇന്ന് 5.30 ന് പി....

പ്രമുഖ കഥാകാരി കെ ആർ മല്ലിക അന്തരിച്ചു

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻപ്രൂഫ്‌ റീഡറുമായ കെആർ മല്ലിക (72) അന്തരിച്ചു. പാപ്പനംകോട്‌ ടിസി 51/ 22(14) കൈലാസം വീട്ടിലായിരുന്നു താമസം.സംസ്‌കാരം വെള്ളിയാഴ്‌ച വൈകിട്ട്‌...