യു.ഡി.എഫിന്റെ നേതൃത്വത്തില്‍ 26ന് ഭരണഘടനാ സംരക്ഷണദിനാചരണം നടത്തും.അന്ന് വൈകിട്ട് അഞ്ചിന് സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഭരണഘടനാ സംരക്ഷണ സായാഹ്നസദസുകള്‍ സംഘടിപ്പിക്കും.ഭരണകൂടത്തില്‍ നിന്നും ഇപ്പോള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള പ്രചാരണമായി സദസ് മാറും. യു.ഡി.എഫ് നേതാക്കള്‍ക്ക് പുറമേ ഭരണഘടനാ വിദഗ്ധര്‍, പ്രമുഖ നിയമജ്ഞര്‍ എന്നിവരെയും സദസില്‍ പങ്കെടുപ്പിക്കുമെന്ന് എം.എം ഹസന്‍ പറഞ്ഞു.ഭരണഘടനാ ശില്‍പ്പികളെ കുറിച്ചുള്ള അനുസ്മരണവും നടത്തും. ഭരണഘടനയുടെ ആമുഖം വായിച്ച് കൊണ്ട് ഭരണഘടനാ സംരക്ഷണത്തിന്റെ തുടക്കം കുറിയ്ക്കും. കേന്ദ്ര സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഭരണഘടനയെ തകര്‍ക്കാന്‍ നടക്കുന്ന ശ്രമങ്ങളെ തടയാന്‍ രാഹുല്‍ ഗാന്ധി ആരംഭിച്ച ഭരണഘടനാ സംരക്ഷണ പ്രചാരണത്തിന്റെ തുടര്‍ച്ചയാണിതെന്ന് എം.എം ഹസന്‍ പറഞ്ഞു.