ശബരിമല സന്നിധാനത്ത് നിർമ്മിക്കുന്ന പുതിയ ഭസ്മക്കുളത്തിന്റെ നിർമ്മാണ ഉദ്ഘാടനം നാളെ രാവിലെ 8.30 നും 9.30 നും മദ്ധ്യേ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി. എസ് പ്രശാന്ത്, ശബരിമല തന്ത്രി, കണ്Oരര് രാജീവര് എന്നിവർ ചേർന്ന് നിർവഹിക്കും. പതിനെട്ടാം പടിക്കു മുന്നിൽ വലിയ നടപ്പന്തലിന് പുറകുവശത്തായി മീനം രാശിയിലാണ് ശബരിമല മാസ്റ്റർ പ്ലാൻ സമിതിയുടെ അംഗീകാരത്തോടെ പുതിയ ഭസ്മം കുളം നിർമ്മിക്കുന്നത്. 15.72 മീറ്റർ വീതിയിലും 21 മീറ്റർ നീളത്തിലുമാണ് പുതിയ കുളം നിർമ്മിക്കുന്നത്. 13 അടി ആഴത്തിൽ നിർമ്മിക്കുന്ന കുളത്തിൽ 5 അടി ആഴത്തിൽ വെള്ളമുണ്ടാകും. കുളത്തിലേക്കിറങ്ങാൻ എല്ലാ എല്ലാവശത്ത് നിന്നും പടവുകൾ നിർമ്മിക്കും. ആധുനികമായ എല്ലാ ജല ശുദ്ധീകരണ സംവിധാനങ്ങളും പുതിയ ഭസ്മക്കുളത്തിൽ ഒരുക്കും. പടിഞ്ഞാറ് വശത്തായി സ്ഥിതി ചെയ്യുന്ന നിലവിലെ ഭസ്മ കുളം തുടർന്നും ഭക്തർക്ക് ഉപയോഗിക്കാം. ഐ. സി. എൽ ഫിൻകോർപ്പ് സി എം.ഡി അഡ്വ. കെ.ജി. അനിൽ കുമാറാണ് പുതിയ ഭസ്മക്കുളം വഴിപാടായി നിർമ്മിച്ച് സമർപ്പിക്കുന്നത്.