ശബരിമലയിലെ ഭസ്മക്കുളത്തിൻ്റെ നിർമ്മാണം ഹൈക്കോടതി തടഞ്ഞു

ശബരിമലയിലെ ഭസ്മക്കുളത്തിൻ്റെ നിർമ്മാണം താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി.

തുടർ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്

രണ്ടാഴ്ച്ചത്തേക്കാണ് ഇടക്കാല ഉത്തരവ്.

സത്യവാങ്മൂലം സമർപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് കോടതിയോട് സാവകാശം തേടി.

രണ്ടാഴ്ച്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും.

ശബരിമലയിൽ പുതിയതായി പണി കഴിപ്പക്കുന്ന ഭസ്മക്കുളത്തിന് കഴിഞ്ഞ ദിവസമാണ് തറക്കല്ലിട്ടത്. മകര ജ്യോതി, ശബരി ഗസ്റ്റ് ഹൗസുകൾക്ക് സമീപമാണ് പുതിയ ഭസ്മക്കുളം നിർമ്മിക്കുന്നത്.

പൂർണ്ണമായും ആധുനിക ശുദ്ധീകരണ സംവിധാനങ്ങളോട് കൂടിയാണ് ഭസ്മക്കുളം സമർപ്പിക്കുന്നത്.

Leave a Reply

spot_img

Related articles

പാലാ വലിയപാലത്തിൽ നിന്ന് ചാടി ഓട്ടോ ഡ്രൈവർ മരിച്ചു

പാലാ വലിയപാലത്തിൽ നിന്ന് ചാടി മുരിക്കുമ്പുഴ സ്വദേശിയായ ഓട്ടോ റിക്ഷാ ഡ്രൈവർ മരിച്ചു. ഇന്നു പുലർച്ചെ ആയിരുന്നു സംഭവം, ആത്മഹത്യയാണെന്നാണ് സൂചനയെന്ന് പാലാ പൊലീസ്...

സിപിഐ (എം) സംസ്ഥാന കമ്മിറ്റിയംഗവും മുൻ മലപ്പുറം ജില്ലാ സെക്രട്ടറിയുമായ ഇ.എൻ. മോഹൻദാസ് അന്തരിച്ചു

സിപിഐ (എം) സംസ്ഥാന കമ്മിറ്റിയംഗവും മുൻ മലപ്പുറം ജില്ലാ സെക്രട്ടറിയുമായ ഇ.എൻ. മോഹൻദാസ് (74) അന്തരിച്ചു.പക്ഷാഘാതത്തെ തുടർന്ന് പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍...

സ്വർണവിലയില്‍ ഇന്നും വൻ വർധനവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും വൻ വർധനവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 680 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,19,760...

ദേശീയപാത ഉദ്‌ഘാടന ചടങ്ങ്; സർക്കാരിന്റെ പ്രതിനിധിയെ ബോധപൂർവ്വം ഒഴിവാക്കിയത് ജനാധിപത്യ മര്യാദകളുടെ ലംഘനം : മുഹമ്മദ് റിയാസ്

ദേശീയപാത വികസനത്തിന്റെ റീച്ചിന്റെ ആദ്യഘട്ട ഉദ്ഘാടന ചടങ്ങില്‍ നിന്ന് സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയെ ബോധപൂർവ്വം ഒഴിവാക്കിയത് വഴി കേന്ദ്ര സർക്കാർ ജനാധിപത്യ മര്യാദകള്‍ കാറ്റില്‍...