അല്ലു അർജുനെക്കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ച യുട്യൂബ് ചാനലിനെതിരെ ആരാധകർ. അല്ലു അര്‍ജുനെതിരേ മോശം വീഡിയോ ചെയ്തുവെന്നാണ് ആരോപണം. അധിക്ഷേപ വീഡിയോ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ സംഘടിച്ചെത്തുകയും ഓഫീസിനുള്ളില്‍ ഉടമയേക്കൊണ്ട് മാപ്പ് പറയിപ്പിക്കുകയും ചെയ്തു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.യൂട്യൂബ് ചാനൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി അല്ലു അർജുനെതിരെ മോശം വിഡിയോകൾ അപ്‍ലോഡ് ചെയ്തിരുന്നു.മോർഫ് ചെയ്ത താരത്തിന്റെ അശ്ലീല ചിത്രങ്ങൾ ഉൾപ്പെടുത്തിയ വിഡിയോകളായിരുന്നു ചാനൽ പോസ്റ്റ് ചെയ്തിരുന്നത്.ചാനല്‍ ഉടമയെ കൊണ്ട് മാപ്പ് പറയിപ്പിക്കുന്നതിന്റെയും വിഡിയോ എഡിറ്ററെകൊണ്ട് വീഡിയോകള്‍ ഡിലീറ്റ് ചെയ്യിപ്പിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ അല്ലു അര്‍ജുന്‍ ഫാന്‍സ് അസോസിയേഷന്‍ എക്‌സിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സമൂഹ മാധ്യമങ്ങള്‍ സുരക്ഷിതമായി ഉപയോഗിക്കണമെന്ന മുന്നറിയിപ്പും ഇവര്‍ നല്‍കുന്നുണ്ട്.ഇത്തരം അധിക്ഷേപങ്ങളോട് ഇനിയുള്ള പ്രതികരണം ഇങ്ങനെയായിരിക്കില്ലെന്നും ഇവര്‍ മുന്നറിയിപ്പും നൽകുന്നു. അല്ലു അര്‍ജുന്റെ പുതിയ സിനിമയായ പുഷ്പ 2 ഡിസംബര്‍ അഞ്ചിനാണ് റിലീസ്. നവംബര്‍ 17 ന് സിനിമയുടെ സിനിമയുടെ ട്രെയിലര്‍ ഇറങ്ങും.