സഹകരണ മേഖലയിൽ നടക്കുന്ന നിക്ഷേപ സമാഹരണ യജ്ഞം ഏപ്രിൽ 3 ന് അവസാനിക്കും. ദേശസാൽകൃത, ഇതര ബാങ്കുകളെക്കാളും കൂടുതൽ പലിശ സഹകരണ ബാങ്കുകളിലെ നിക്ഷേപകർക്ക് ലഭ്യമാക്കും വിധമാണ് നിക്ഷേപ സമാഹരണത്തിൽ പലിശ നിരക്ക് ക്രമീകരിച്ചിരിക്കുന്നത്. പ്രാഥമിക സഹകരണ സംഘങ്ങളിലെ സ്ഥിരനിക്ഷേപ പലിശ നിരക്കിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. 15 ദിവസം മുതൽ 45 ദിവസം വരെ 6.25 ശതമാനം, 46 ദിവസം മുതൽ 90 ദിവസം വരെ 6.75 ശതമാനം, 91 ദിവസം മുതൽ 179 ദിവസം വരെ 7.25 ശതമാനം, 180 ദിവസം മുതൽ 364 ദിവസം വരെ 7.75 ശതമാനം, ഒരു വർഷം മുതൽ രണ്ടു വർഷം വരെ 8.50 ശതമാനം, രണ്ടു വർഷത്തിൽ കൂടുതലുള്ള നിക്ഷേപങ്ങൾക്ക് 8.75 ശതമാനം എന്നതാണ് ഈ കാലയളവിൽ നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക്. മുതിർന്ന പൗരൻമാരുടെ സ്ഥിര നിക്ഷേപങ്ങൾക്ക് 50 ശതമാനം (അര ശതമാനം) പലിശ കൂടുതൽ ലഭിക്കും.സംസ്ഥാന വികസനം സഹകരണ മേഖലയിലൂടെ എന്ന മുദ്രാവാക്യം മുൻനിർത്തി മാർച്ച് 5 നാണ് നിക്ഷേപ സമാഹരണം ആരംഭിച്ചത്. 90000 കോടി രൂപയാണ് 45-ാമത് നിക്ഷേപ സമാഹരണ യജ്ഞം വഴി ലക്ഷ്യമിട്ടിരിക്കുന്നത്.