നിയമവിരുദ്ധമായി എത്തിയ കുടിയേറ്റക്കാരെ സൈനിക വിമാനങ്ങളിൽൽ തിരിച്ചയക്കുന്ന നടപടി യുഎസ് നിർത്തി വച്ചതായി പ്രതിരോധ ഉദ്യോഗസ്ഥർ അറിയിച്ചു.നിയമവിരുദ്ധ കുടിയേറ്റക്കാരെ അവരുടെ ജന്മരാജ്യങ്ങളിലേക്കോ ക്യൂബയിലെ ഗ്വാണ്ടനാമോ ബേയിലെ സൈനിക താവളത്തിലേക്കോ തിരിച്ചയക്കാനുള്ള ട്രംപിന്റെ പദ്ധതി ചെലവേറിയതും ഫലപ്രദമല്ലാത്തതുമാണെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.ജനുവരിയിൽ ട്രംപ് പ്രസിഡന്‍റായി അധികാരമേറ്റതിന് തൊട്ടുപിന്നാലെയാണ് അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. മാർച്ച് 1നാണ് ഇത്തരത്തിൽ അവസാനമായി നാടുകടത്തിൽ നടന്നത്. വ്യാഴാഴ്ച പോകേണ്ടിയിരുന്ന വിമാനവും റദ്ദാക്കി. അടുത്ത 48 മണിക്കൂറിനുള്ളിൽ മറ്റ് വിമാനങ്ങളൊന്നും പുറപ്പെടില്ലെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.നടപടി നിലവിൽ താത്കാലികമാണെങ്കിലും കൂടുതൽ കാലത്തേക്ക് നീട്ടാനാണ് സാധ്യത.