‘പിവി അൻവർ ക്രിമിനലും വ്യക്തിത്വമില്ലാത്ത നേതാവും’; കേരളത്തിലെ തൃണമൂൽ നേതൃത്വം

പി വി അൻവർ ക്രിമിനലും നിലപാടും വ്യക്തിത്വവും ഇല്ലാത്ത നേതാവുമാണെന്ന് കേരളത്തിലെ തൃൺമൂൽ നേതൃത്വം. നേതാക്കളോട് കൃത്യമായി ആശയവിനിമയം നടത്താതെയാണ് അൻവറിനെ പാർട്ടിയിലേക്ക് എടുത്തത്. പിവി അൻവറിന്റെ നേതൃത്വത്തെ അംഗീകരിക്കില്ലെന്ന് ടിഎംസി കേരള സംസ്ഥാന പ്രസിഡന്റ് സി.ജി ഉണ്ണി അഭിപ്രായപ്പെട്ടു.തങ്ങളോട് ആശയവിനിമം നടത്താതെയാണ് അൻവറിനെ പാർട്ടിയിലേക്ക് കൊണ്ടുവന്നത്. പാർട്ടിശക്തമായതിന് ശേഷമാവണം മുന്നണി പ്രവേശനം. എന്നാൽ മുന്നണി പ്രവേശത്തിനായി അൻവർ നിരന്തരം അപേക്ഷയുമായി യുഡിഎഫിലേക്ക് പോവുകയാണെന്നും സി.ജി ഉണ്ണി കൂട്ടിച്ചേർത്തു.കേരളത്തിൽ തൃണമൂൽ കോൺഗ്രസ് ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്.നിരവധി പേരാണ് അൻവറിനെ തട്ടിപ്പിനിരയായത്. സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി അൻവർ നടത്തുന്ന ശ്രമങ്ങൾക്കെതിരെ ദേശീയ നേതൃത്വത്തിന് പരാതി നൽകി. ദേശീയ നേതൃത്വം ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ടെന്നും അതിൽ പിവി അൻവറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....