പാലായിൽ ദമ്പതികൾ മത്സരരംഗത്ത്. ഭാര്യ ജില്ലാ പഞ്ചായത്തിലേക്ക് ജനവിധി തേടുമ്ബോള്‍ ഭർത്താവ് ഗ്രാമപഞ്ചായത്തിലേക്കാണ് ജനവിധി തേടുന്നത്. ഭാര്യ ഗ്രാമപഞ്ചായത്ത് അംഗമായി ജയിച്ചുകയറിയ അതേ വാർഡിലാണ് ഭർത്താവിന്റെ വിജയപരീക്ഷണം.കൊഴുവനാല്‍ മുൻ പഞ്ചായത്ത് പ്രസിഡന്റായ നിമ്മി ട്വിങ്കിള്‍ രാജ് ജില്ലാ പഞ്ചായത്തിലേക്ക് കിടങ്ങൂർ ഡിവിഷനില്‍ നിന്നാണ് മത്സരിക്കുന്നത്. ട്വിങ്കിള്‍ രാജ് മത്സരിക്കുന്നത് കൊഴുവനാല്‍ ഗ്രാമപഞ്ചായത്തിലേക്കാണ്. നിമ്മി വിജയിച്ച തോടനാല്‍ വെസ്റ്റ് വാർഡില്‍ നിന്നാണ് ട്വിങ്കിള്‍ രാജ് തന്റെ കന്നി മത്സരത്തിനിറങ്ങുന്നത്. ഇരുവരും കേരള കോണ്‍ഗ്രസ് എം സ്ഥാനാർത്ഥികളാണ്.

