പത്തനാപുരം പഞ്ചായത്തിലെ കല്ലുംകടവ് വാർഡിൽ മത്സരം സഹോദരന്മാർ തമ്മില്‍

പത്തനാപുരം പഞ്ചായത്തിലെ കല്ലുംകടവ് വാർഡിൽ മത്സരം സഹോദരന്മാർ തമ്മില്‍.ഡെൻസണ്‍ വർഗീസ് (45), മൂത്ത സഹോദരൻ ഡെന്നി വർഗീസ് (53) എന്നിവരാണ് എല്‍.ഡി.എഫ്-യു.ഡി.എഫ് സ്ഥാനാർത്ഥികള്‍. കഴിഞ്ഞ തവണ കല്ലുംകടവില്‍ വിജയിച്ചത് ഡെൻസണ്‍ ആയിരുന്നു. ഇക്കുറിയും ഡെൻസണെ തന്നെ സി.പി.എം രംഗത്തിറക്കി.

പിന്നാലെ ഡെന്നി വർഗീസിനെ യു.ഡി.എഫ് കളത്തിലിറക്കുകയായിരുന്നു. നേരത്തേ ഇരുവരും എസ്.എഫ്.ഐയുടെ സജീവ മുഖങ്ങളായിരുന്നു. പിന്നീട് ഡെന്നി വർഗീസ് കേരള കോണ്‍ഗ്രസില്‍ ചേർന്നു. പത്തനംതിട്ട ജില്ലാ കോടതി അഭിഭാഷകനായ ഡെന്നി കേരള കോണ്‍ഗ്രസ് പത്തനാപുരം നിയോജകമണ്ഡലം പ്രസിഡന്റാണ്. ഭാര്യ ബ്രിജിത്ത് ഡെന്നി 2010-15 കാലഘട്ടത്തില്‍ കല്ലുംകടവ് വാർഡിലെ ജനപ്രതിനിധിയായിരുന്നു. കഴിഞ്ഞ തവണ ജില്ലാപഞ്ചായത്തിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

ഡെൻസണ്‍ വർഗീസ് സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവും പത്തനാപുരം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനുമാണ്. ഇരുമുന്നണികളും വിജയിച്ച ചരിത്രവും കല്ലുംകടവ് വാർഡിനുണ്ട്. കല്ലുംകടവിലെ കുടുംബവീടായ നല്ലവീട്ടില്‍ കുറ്റിയിലാണ് ഡെൻസണ്‍ വർഗീസ്, അമ്മ കുഞ്ഞമ്മ വർഗീസ്, ഭാര്യ റിൻസി, മക്കളായ ഹദാഷ, ഹെലൻ, ഹേബ എന്നിവർ താമസിക്കുന്നത്.

Leave a Reply

spot_img

Related articles

പാലായിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് നാട്ടകം സുരേഷ് എം.എൽ.എ

പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് കോട്ടയം ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് എം.എൽ.എ...

പാലാ നഗരസഭയില്‍ അവിശ്വാസം: സ്വതന്ത്ര മുന്നണിയെ കൈയ്യൊഴിഞ്ഞു; നിര്‍ണായക നീക്കവുമായി യുഡിഎഫ്

ഇന്നവതരിപ്പിക്കപ്പെടുന്ന അവിശ്വാസ പ്രമേയ നീക്കത്തില്‍ യുഡിഎഫ് പിന്തുണയോടെ നഗരസഭ അധ്യക്ഷപദവിയില്‍ എത്തിയ ദിയ ബിനുവിനെ പിന്തുണയ്ക്കേണ്ടതില്ലെന്ന നിര്‍ണായക സന്ദേശം തന്നെയാണ് യുഡിഎഫ് നേതൃത്വം വിപ്പിലൂടെ...

കെ.എസ്.യു-മുഖ്യമന്ത്രി തർക്കം; സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി അലോഷ്യസ്

മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള അസ്വാരസ്യങ്ങൾക്കിടയിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫുമായി നിർണായക കൂടിക്കാഴ്ച നടത്തി.വിഷയത്തിൽ കെപിസിസി അധ്യക്ഷൻ...

പാലാ നഗരസഭ : പൊതു ജനതാല്പര്യർത്ഥവും ധാർമികമായ കടമയും എന്ന നിലയിലാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയതെന്ന് പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവൻ

പാലാ നഗരസഭ ചെയർപേഴ്സണ് എതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷമായ എൽ.ഡി.എഫ്. പാലായുടെ പൊതു ജനതാല്പര്യർത്ഥവും ധാർമികമായ കടമയും എന്ന നിലയിലാണ് അവിശ്വാസ...