സിംഗപ്പൂരില്‍ കോവിഡ് കേസ്സുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാവരും മാസ്ക് ധരിക്കണമെന്ന് സിംഗപ്പൂർ ആരോഗ്യമന്ത്രി ഓങ് യി കുങ് ആവശ്യപ്പെട്ടു.
മുൻ ആഴ്ചത്തെ അപേക്ഷിച്ച് കേസുകളുടെ എണ്ണം ഇരട്ടിയായിരിക്കുകയാണ്.
കഴിഞ്ഞ ആഴ്ച രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത് 13,700 കോവിഡ് കേസുകളായിരുന്നുവെങ്കില്‍, മേയ് 5 മുതൽ 11 വരെയുള്ള ഒരാഴ്ച രേഖപ്പെടുത്തിത് അതിന്റെ ഇരട്ടിയാണ്. 25,900 കേസുകൾ.
ഈ കാലയളവിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 181ൽനിന്ന് 250 ആയി ഉയർന്നിട്ടുണ്ട്.
ഇത് പുതിയ തരംഗത്തിന്റെ ലക്ഷണമാണെന്ന് സർക്കാർ വിലയിരുത്തുന്നത്.
അടുത്ത രണ്ട്–നാല് ആഴ്ചയ്ക്കുള്ളിൽ കേസുകളുടെ എണ്ണം വീണ്ടും വര്‍ദ്ധിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തൽ.
കഴിഞ്ഞ 12 മാസത്തിനിടെ കോവിഡ് വാക്സീൻ സ്വീകരിച്ചിട്ടില്ലാത്ത രോഗികളും പ്രായമായവരും ഒരു ഡോസ് കൂടി സ്വീകരിക്കുന്നത് അഭികാമ്യമായിരിക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.