സിംഗപ്പൂരിൽ കോവിഡ് കേസ് കൂടുന്നു

സിംഗപ്പൂരില്‍ കോവിഡ് കേസ്സുകള്‍ വ‍ര്‍ദ്ധിച്ച സാഹചര്യത്തില്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാവരും മാസ്ക് ധരിക്കണമെന്ന് സിംഗപ്പൂർ ആരോഗ്യമന്ത്രി ഓങ് യി കുങ് ആവശ്യപ്പെട്ടു.

മുൻ ആഴ്ചത്തെ അപേക്ഷിച്ച് കേസുകളുടെ എണ്ണം ഇരട്ടിയായിരിക്കുകയാണ്.

കഴിഞ്ഞ ആഴ്ച രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത് 13,700 കോവിഡ് കേസുകളായിരുന്നുവെങ്കില്‍, മേയ് 5 മുതൽ 11 വരെയുള്ള ഒരാഴ്ച രേഖപ്പെടുത്തിത് അതിന്റെ ഇരട്ടിയാണ്. 25,900 കേസുകൾ.

ഈ കാലയളവിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 181ൽനിന്ന് 250 ആയി ഉയർന്നിട്ടുണ്ട്.

ഇത് പുതിയ തരംഗത്തിന്റെ ലക്ഷണമാണെന്ന് സർക്കാർ വിലയിരുത്തുന്നത്.

അടുത്ത രണ്ട്–നാല് ആഴ്ചയ്ക്കുള്ളിൽ കേസുകളുടെ എണ്ണം വീണ്ടും വര്‍ദ്ധിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തൽ.

കഴിഞ്ഞ 12 മാസത്തിനിടെ കോവിഡ് വാക്സീൻ സ്വീകരിച്ചിട്ടില്ലാത്ത രോഗികളും പ്രായമായവരും ഒരു ഡോസ് കൂടി സ്വീകരിക്കുന്നത് അഭികാമ്യമായിരിക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

spot_img

Related articles

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാന്റെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാന്റെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്.ആക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ നിർത്തിവെച്ചു. എയർപോർട്ടിലെ വിമാനങ്ങൾ മാറ്റി.ആക്രമണത്തിൽ യാത്രാ T1...

വിവാഹദിനത്തിൽ പ്രവാസി മലയാളികളായ വധൂവരൻമാർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണ് വരനും പൈലറ്റും മരിച്ചു

വിവാഹദിനത്തിൽ പ്രവാസി മലയാളികളായ വധൂവരൻമാർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണ് വരനും പൈലറ്റും മരിച്ചു. ഗുരുതരമായി പരുക്കേറ്റ വധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.യുഎസിലെ ജോർജിയയിൽ ആണ് സംഭവം....

ഇറാനുമായുള്ള കരാറിന്‌ യു.എസ്‌. ഒരുങ്ങുന്നു

ഇറാനുമായുള്ള കരാറിന്‌ യു.എസ്‌. ഒരുങ്ങുന്നു .ഇതുസംബന്ധിച്ച്‌ അന്തിമ തീരുമാനത്തിലെത്താന്‍ വൈറ്റ്‌ ഹൗസിലെ സീറ്റുവേഷന്‍ റൂമില്‍ യു.എസ്‌ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ നേതൃത്വത്തില്‍ അടിയന്തര ചര്‍ച്ച...

അബ്ദുൽ റഹീം ജയിൽ മോചിതൻ

ഇരുപത് വർഷത്തെ ശിക്ഷ അനുഭവിച്ച് സൗദി ജയിലിൽ കഴിഞ്ഞിരുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീം ജയിൽ മോചിതൻ.സൗദി പൗരന്റെ 15 വയസ്സുകാരനായ മകൻ...