ജി. സുധാകരനെതിരെ സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി

ജി. സുധാകരനെതിരെ സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി.എം.വി ഗോവിന്ദനെതിരെ നടത്തിയ പരാമര്‍ശത്തിലാണ് സിപിഐ എം രംഗത്തെത്തിയത്. ജി. സുധാകരന്റെ സംസ്‌കാര ശൂന്യമായ വര്‍ത്തമാനമാണെന്നാണ് സിപിഐഎം ജില്ലാ കമ്മിറ്റിയുടെ വിമര്‍ശനം.സിപിഐ(എം)ന്റെ സംസ്ഥാന കമ്മിറ്റിയില്‍ ദീര്‍ഘകാലം ഇരിക്കുകയും വിവിധ സ്ഥാനമാനങ്ങള്‍ നേടിയെടുത്ത ശേഷം ഇപ്പോള്‍ യുഡിഎഫ്‌ന്റെ കൂടാരത്തില്‍ ചേക്കേറിയ സുധാകരൻ എന്തും പറയുന്നു.എംഎല്‍എയായ സുധാകരന് ആരേയും എന്തും പറയാനുള്ള ലൈസന്‍സാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയെ അങ്ങേയറ്റം സംസ്‌കാര ശൂന്യമായ നിലയില്‍ അഭിസബോധന ചെയ്ത് വായില്‍ തോന്നുന്നതെല്ലാം വിളിച്ച് പറഞ്ഞതിനെതിരെ പാര്‍ട്ടി പ്രതിഷേധിക്കും’; എന്നാണ് സിപിഐഎം പ്രസ്താവനയിലൂടെ പറഞ്ഞത്.പഴയ പാരമ്പര്യം പറഞ്ഞ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കുവാന്‍ വര്‍ഗ്ഗ ശത്രുക്കളോടൊപ്പം ചേര്‍ന്ന് സുധാകരന്‍ നടത്തുന്ന ജല്‍പ്പനങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ത്തി കൊണ്ടുവരുമെന്നാണ് പാര്‍ട്ടി പ്രസ്താവനയില്‍ വ്യക്തമാക്കിയത്.

Leave a Reply

spot_img

Related articles

വീണ വിജയന്റെ വീട്ടില്‍ പരിശോധനയ്ക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

മാസപ്പടി കേസില്‍ എക്സാലോജിക് കമ്പനി ഉടമയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളുമായ വീണ വിജയന്റെ വീട്ടില്‍ പരിശോധനയ്ക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍...

കൂടലിൽ വ്യാജ പീഡന പരാതി നല്‍കിയ പെണ്‍കുട്ടിക്കെതിരേ നിയമ നടപടി ആവശ്യപ്പെട്ട് കസ്റ്റഡിയിലായവരുടെ കുടുംബങ്ങള്‍

കൂടലിൽ വ്യാജ പീഡന പരാതി നല്‍കിയ പെണ്‍കുട്ടിക്കെതിരേ നിയമ നടപടി ആവശ്യപ്പെട്ട് കസ്റ്റഡിയിലായവരുടെ കുടുംബങ്ങള്‍ രംഗത്തെത്തി.പ്രതികളെന്നു സംശയിച്ച്‌ പ്രായപൂർത്തിയാകാത്ത നല് ആണ്‍കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും...

പിഎസ്‌സി ചെയർമാനും അംഗങ്ങള്‍ക്കും നല്‍കി വരുന്ന അതിഭീമമായ ശമ്പളം വെട്ടിക്കുറയ്ക്കാല്‍ സർക്കാർ തയാറാവണമെന്ന് ചെറിയാൻ ഫിലിപ്പ്

പിഎസ്‌സി ചെയർമാനും അംഗങ്ങള്‍ക്കും നല്‍കി വരുന്ന അതിഭീമമായ ശമ്പളം വെട്ടിക്കുറയ്ക്കാല്‍ സർക്കാർ തയാറാവണമെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്.ഇന്ത്യയുടെ പ്രധാനമന്ത്രി, കേരളത്തിന്റെ മുഖ്യമന്ത്രി എന്നിവരേക്കാള്‍...

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ 49 ശതമാനം ഓഹരികള്‍ വിദേശ കമ്പനിയായ എംഎസ്സിക്ക് കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കത്തില്‍ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ 49 ശതമാനം ഓഹരികള്‍ വിദേശ കമ്പനിയായ എംഎസ്സിക്ക് കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ ഏകപക്ഷീയമായ നീക്കത്തില്‍ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി...