വർഗീയത പറയുന്ന ഒരാളുടെ നിലപാടിനോടും സിപിഐഎമ്മിന് യോജിപ്പില്ല; എം വി ഗോവിന്ദൻ

വർഗീയത പറയുന്ന ഒരാളുടെ നിലപാടിനോടും സിപിഐഎമ്മിന് യോജിപ്പില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വിഷയത്തിലായിരുന്നു പ്രതികരണം. വർഗീയതക്കെതിരെ രാജ്യത്ത് തന്നെ അതിശക്തമായി നിൽക്കുന്ന പാർട്ടിയാണ് സിപിഐഎം എന്ന് എം വി ഗോവിന്ദൻ പറഞ്ഞു. സിപിഐഎമ്മിനെ കടന്നാക്രമിക്കാനുള്ള കള്ള പ്രചാരണമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു വർഗീയ പരാമർശവും സിപിഐഎമ്മിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകരുത്. ഇന്ത്യയിലെ ഏറ്റവും ശക്തമായ വർഗീയ വിരുദ്ധ പ്രസ്ഥാനമാണ് സിപിഐഎം.ബാക്കി വരുന്ന കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ മൃതുഹിന്ദുത്വ നിലപാട് സ്വീകരിക്കുന്നവരാണ്. തരാതരം നോക്കി വർഗീയ ശക്തികളുമായി ചേരുന്നവരാണ്. അവരാണ് ഇപ്പോൾ ഈ പ്രഭാഷണം നടത്തിക്കൊണ്ടിരിക്കുന്നത്- എം വി ഗോവിന്ദൻ പറഞ്ഞു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....