സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി മുതിർന്ന നേതാവ് ജി സുധാകരനെ സന്ദർശിച്ചു.ജി സുധാകരന്റെ പുന്നപ്രയിലെ വീട്ടിലെത്തിയായിരുന്നു സന്ദർശനം.സി പി എം ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി ആലപ്പുഴയിലെത്തിയ എം എ ബേബി ഭാര്യക്കൊപ്പമാണ് മുതിർന്ന നേതാവ് ജി സുധാകരനെ സന്ദർശിച്ചത്. ജി സുധാകരനും ഭാര്യ ജൂബിലി നവപ്രഭയും ചേർന്ന് എം എ ബേബിയെ സ്വീകരിച്ചു.പിന്നീട് ഇരുവരും ഒരുമിച്ച് മാധ്യമങ്ങളെ കണ്ടു. എം എ ബേബിക്ക് ജി സുധാകരൻ വിപ്ലവാശംസകളും അഭിനന്ദനങ്ങളും നേർന്നു. ബേബിയുമായി ഒരിക്കലും മുറിഞ്ഞു പോകാത്ത ബന്ധമാണെന്ന് ജി സുധാകരൻ പറഞ്ഞു.