തിരുത്തല്‍ നടപടികള്‍ക്ക് തുടക്കമിട്ട് സിപിഎം; ആദ്യ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ശനിയാഴ്ച ആലപ്പുഴയില്‍.വിപുലീകൃത സംസ്ഥാന സമിതി യോഗത്തില്‍ ഉയർന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തില്‍, താഴെത്തട്ടിലുള്ള സംഘടനാ അഴിച്ചുപണിയും തിരുത്തല്‍ നടപടികളും ലക്ഷ്യമിട്ടുള്ള സിപിഎമ്മിന്റെ ആദ്യ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് ശനിയാഴ്ച ആലപ്പുഴയില്‍ തുടക്കമാകും.
പുന്നപ്ര-വയലാറിന്റെ ചരിത്രമുളള സമരഭൂമിയില്‍ നിന്ന് സിപിഎം തിരുത്തലിന്റെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോള്‍ രാഷ്ട്രീയകേരളം ഉറ്റുനോക്കുന്ന ഒന്നായി ഈ യോഗം മാറിയേക്കും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തില്‍ പ്രതിപക്ഷനേതാവ് പിണറായി വിജയൻെറ നേതൃത്വത്തിലുളള , പാർട്ടി കേന്ദ്ര-സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങള്‍ അടങ്ങുന്ന ടീം മേല്‍നോട്ടത്തിനായി എത്തും.130-ഓളം പ്രതിനിധികളും പങ്കെടുക്കും.കടുത്ത രാഷ്ട്രീയ-സംഘടനാ പ്രതിസന്ധികളിലൂടെയും തിരിച്ചടികളിലൂടെയും കടന്നുപോകുന്ന ആലപ്പുഴയിലെ സിപിഎമ്മില്‍ വിപുലീകൃത ജില്ലാ കമ്മിറ്റിയോഗം എന്തുമാറ്റങ്ങളാണ് ഉണ്ടാക്കാൻ പോകുന്നത് എന്നതാണ് ആകാംക്ഷ.ലോകസഭാ ,തദ്ദേശ,നിയമസഭാ തിരഞ്ഞെടുപ്പുകളി -ലുണ്ടായ കനത്ത തോല്‍വി പാർട്ടിയുടെ പരമ്പരാഗത അടിത്തറയില്‍ വലിയ വിള്ളല്‍ വീഴ്ത്തിയിട്ടുണ്ട്ജില്ലയിലെ 9 നിയമസഭാ മണ്ഡലങ്ങളില്‍ 3 സീറ്റില്‍ മാത്രമാണ് ജയിക്കാനായത്.സിറ്റിങ് സീറ്റുകളാണ് നഷ്ടമായത്. മുതിർന്ന നേതാവ് ജി. സുധാകരൻ പാർട്ടി നേതൃത്വത്തിന് പുറത്തുപോയി ഉയർത്തുന്ന പരസ്യ വിമർശനങ്ങളും കലാപക്കൊടിയും ആലപ്പുഴയിലെ അണികള്‍ക്കിടയില്‍ വലിയ ചലനങ്ങളുണ്ടാക്കിയിട്ടുണ്ട്.ജില്ലാ കമ്മിറ്റി അംഗങ്ങള്‍, ഏരിയ സെക്രട്ടറിമാർ, ഏരിയാ കമ്മിറ്റിയില്‍ നിന്ന് മൂന്ന് അംഗങ്ങള്‍, വർഗ്ഗ-ബഹുജന സംഘടനാ ചുമതലക്കാർ, ന്യൂമീഡിയ-പഠന പ്രവർത്തന കോർഡിനേറ്റർമാർ തുടങ്ങിയവരാണ് വിപുലീകൃത ജില്ലാ കമ്മിറ്റികളില്‍ പങ്കെടുക്കുന്നത്.വിപുലീകൃത സംസ്ഥാന സമിതി അംഗീകരിച്ച റിപോർട്ടിൻമേലുളള ചർച്ചയാണ് വിപുലീകൃത ജില്ലാ കമ്മിറ്റികളിലെ പ്രധാന അജണ്ട.

