എൽ ഡി എഫ് സ്ഥാനാർത്ഥിയെ മുന്നിൽ നിർത്തി യു ഡി എഫിന് വോട്ടു മറിക്കുകയാണ് സി പി എം; കെ സുരേന്ദ്രൻ

എൽ ഡി എഫ് സ്ഥാനാർത്ഥിയെ മുന്നിൽ നിർത്തി യു ഡി എഫിന് വോട്ടു മറിക്കുകയാണ് സി പി എം ചെയ്യുന്നത് എന്ന് കെ സുരേന്ദ്രൻ.

പാലക്കാട്ടെതിന് പ്രത്യുപകാരമായി ചേലക്കരയിൽ യു ഡിഎ ഫ് വോട്ട് എൽ ഡി എഫിന് കിട്ടുമോയെന്ന കാര്യമാണ് ഇനി അറിയേണ്ടത്. അതോ പണം വാങ്ങിയാണോ വോട്ട് വാങ്ങുന്നതെന്നും അറിയണം എന്നും സുരേന്ദ്രൻ പറഞ്ഞു

എൽ ഡി എഫ് വോട്ട് യു ഡി എഫിന് പോയെന്ന് എ കെ ബാലൻ സമ്മതിച്ചു. ഈ കാര്യത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയെ തിരുത്തണ്ടായെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇ ശ്രീധരൻ ജയിക്കേണ്ടതായിരുന്നു. അതില്ലാതാക്കിയത് അവിശുദ്ധ സഖ്യമാണ്. അത് തുറന്ന് സമ്മതിച്ചതിന് എ കെ ബാലനെ അഭിനന്ദിക്കുന്നുവെന്നും പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

എൽ ഡി എഫ് – യു ഡി എഫ് ഡീൽ മറികടക്കുന്ന രീതിയിലേക്ക് ബി ജെ പി പോകും. ആത്മവിശ്വാസം പോയതുകൊണ്ടാണ് സതീശൻ അൻവറിൻ്റെ പിന്നാലെ പോകുന്നത്. ഇനി പോപ്പുലർഫ്രണ്ടിൻ്റെയും ജമാഅത്തെ ഇസ്ലാമിയുടേയും പിന്നാലെ ഇവർ പോകുമെന്നും സുരേന്ദ്രൻ പറഞ്ഞു.

പി പി ദിവ്യയുടെ കേസിൽ യു ഡി എഫ് ഒത്തുതീർപ്പിലേക്ക് പോയിരിക്കുകയാണ്. എ ഡി എമ്മിനെ കൊലപ്പെടുത്തിയതാണോയെന്ന സംശയം നിലനിൽക്കുന്നു. ആത്മഹത്യയാണെന്ന് വരുത്തിതീർത്ത് കൊലപാതകം ചെയ്തതാണോയെന്ന് അറിയണം. മരണപ്പെടുമ്പോൾ അദ്ദേഹം ധരിച്ചത് യാത്രയയപ്പ് ചടങ്ങിലെ വസ്ത്രം തന്നെയാണ്.

അദ്ദേഹത്തിനെതിരായ പരാതി വ്യാജമാണെന്ന് തെളിഞ്ഞു. പി പി ദിവ്യ എവിടെയാണെന്ന് മുഖ്യമന്ത്രിക്ക് അറിയാം. ദിവ്യയെ അറസ്റ്റ് ചെയ്തില്ലെങ്കിൽ അദ്ദേഹത്തിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയാണെന്ന് ജനങ്ങൾ കരുതും. ദിവ്യയെ അറസ്റ്റ് ചെയ്തില്ലെങ്കിൽ സമരം സംസ്ഥാന വ്യാപകമാക്കും. കേസ് കേന്ദ്ര ഏജൻസികൾക്ക് കൈമാറാൻ സർക്കാർ തയ്യാറാകണം. ആത്മാർത്ഥയുണ്ടെങ്കിൽ അതാണ് വേണ്ടത്. സംസ്ഥാന വിഷയങ്ങൾ ചർച്ച ചെയ്യാതെ ദേശീയ വിഷയങ്ങൾ ചർച്ചയിക്കുകയാണ് യു ഡി എഫ് ചെയ്യുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Leave a Reply

spot_img

Related articles

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട ആറ് എംപിമാർ ബിജെപിയില്‍ ചേർന്നേക്കും

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട ആറ് എംപിമാർ ബിജെപിയില്‍ ചേർന്നേക്കും.ടിഎംസിയില്‍ നിന്ന് രാജിവെച്ച സുഖേന്ദു ശേഖർ റായി ബിജെപി നേതാവ് ഭുപേന്ദർ യാദവിൻ്റെ വീട്ടിലെത്തി സന്ദർശിച്ചു....

ഇന്ത്യ സഖ്യത്തിന്‍റെ ഭാവി എന്താകും എന്ന കാര്യത്തില്‍ ഇന്ന് നിർണായക ദിനം

ഇന്ത്യ സഖ്യത്തിന്‍റെ ഭാവി എന്താകും എന്ന കാര്യത്തില്‍ ഇന്ന് നിർണായക ദിനം .കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍ എത്ര പാർട്ടികള്‍ എത്തുമെന്നതും യോഗത്തില്‍ എന്ത് തീരുമാനങ്ങളുണ്ടാകും...

ചരിത്രനേട്ടവുമായി ഷാനിമോൾ ഉസ്മാൻ; കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കർ

ഷാനിമോൾ ഉസ്മാൻ ഡപ്യൂട്ടി സ്പീക്കർ.കോൺഗ്രസിലെ ഷാനിമോൾ ഉസ്‌മാനും സിപിഐയിലെ മുഹമ്മദ് മൊഹ്സിനും തമ്മിലായിരുന്നു മത്സരം. ഷാനിമോൾ ഉസ്‌മാനു 99 വോട്ടുകൾ ലഭിച്ചു. മുഹമ്മദ് മൊഹ്സിനു...

ഡിഎംഎഫ് സിഎംപിയിൽ ലയിച്ചേക്കും

പാലക്കാട്ട് സിപിഎമ്മിൽ നിന്ന് പുറത്താക്കിയ പി.കെ. ശശിയുടെ പാർട്ടിയായ ഡിഎംഎഫ് സിഎംപിയിൽ ലയിക്കുകയോ ഒരുമിച്ച് നിൽക്കുകയോ ചെയ്തേക്കും. ഇത് സംബന്ധിച്ച ചർച്ചകൾ അവസാനഘട്ടത്തിലെന്ന് പി.കെ....