സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയെ മാർച്ച് 1ന് പ്രഖ്യാപിക്കും

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയെ മാർച്ച് 1 ന് ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ പ്രഖ്യാപിക്കും.ജില്ലാ സെക്രട്ടറി എ വി റസൽ അന്തരിച്ചതിനെ തുടർന്നാണ് പുതിയ ജില്ലാ സെക്രട്ടറിയെ കണ്ടെത്തുന്നത്.സംസ്ഥാന സെക്രട്ടറി എം പി ഗോവിന്ദൻ യോഗത്തിൽ പങ്കെടുക്കും.മാർച്ച് 6ന് കൊല്ലത്ത് സംസ്ഥാന സമ്മേളനം തുടങ്ങും മുമ്പ് പുതിയ ജില്ലാ സെക്രട്ടറിയെ സ്ഥാനമേൽപ്പിക്കാനാണ് ആണ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ,ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി ആർ രഘുനാഥൻ, കെ എം രാധാകൃഷ്ണൻ, പി കെ ഹരികുമാർ, റജി സഖറിയ എന്നിവരുടെ പേരുകളാണ് പരിഗണനയിൽ ഉള്ളത്.

Leave a Reply

spot_img

Related articles

തദ്ദേശ വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം

സംസ്ഥാനത്ത് തദ്ദേശ വാര്‍ഡുകളിലേക്ക് ഇന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം.17 എണ്ണത്തില്‍ എല്‍ഡിഎഫ് വിജയിച്ചു.13 ഇടത്ത് യുഡിഎഫ് മുന്നേറ്റമുണ്ടാക്കി.ബിജെപിക്ക് ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല....

സംസ്ഥാന കോണ്‍ഗ്രസിലെ തര്‍ക്കം തീര്‍ക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടുന്നു

സംസ്ഥാന കോണ്‍ഗ്രസിലെ തര്‍ക്കം തീര്‍ക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടുന്നു. മുതിര്‍ന്ന നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു.28ന് സംസ്ഥാനത്തെ നേതാക്കളുമായി കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ഗാന്ധിയും കൂടിക്കാഴ്ച...

കെപിസിസി ഭാരവാഹികളുടെയും ഡിസിസി അധ്യക്ഷന്മാരുടെയും യോഗം ഇന്ന്

കെപിസിസി ഭാരവാഹികളുടെയും ഡിസിസി അധ്യക്ഷന്മാരുടെയും യോഗം ഇന്ന് ചേരും.രാത്രി എട്ട് മണിക്ക് ഓണ്‍ ലൈനായാണ് യോഗം.തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളാണ് പ്രധാന അജണ്ട. എങ്കിലും ശശി...

ശശി തരൂരുമായി തുടർ ചർച്ചകളില്ല; കോൺഗ്രസ് നേതൃത്വം

നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന ശശി തരൂരുമായി തുടർ ചർച്ചകളില്ലെന്ന സൂചന നൽകി കോൺഗ്രസ് നേതൃത്വം. എൽഡിഎഫ് സർക്കാരിന്റെ വികസന നയത്തെ പുകഴ്ത്തിയതും മോദി പ്രശംസയും...