സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യതാ മുന്നറിയിപ്പ്

കാസറഗോഡ്, കണ്ണൂർ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ചൊവ്വ, ബുധന്‍ (feb 25, 26) ദിവസങ്ങളിൽ ഉഷ്‌ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഇതോടൊപ്പം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും (25/02/2025 & 26/02/2025) സാധാരണയെക്കാൾ 2 °C മുതൽ 4 °C വരെ താപനില ഉയരാൻ സാധ്യതയുണ്ട്.ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയര്‍ന്ന ചൂട് കാരണം സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Leave a Reply

spot_img

Related articles

മുഖ്യമന്ത്രിയുടെ എ.ഐ. ഡാൻസ് നീക്കം ചെയ്ത് മെറ്റ

മുഖ്യമന്ത്രി വി ഡി സതീശൻ കെ.എസ്‌.ഇ.ബി.ക്കാരൊത്തുള്ള എ.ഐ. ഡാൻസ് വീഡിയോ മെറ്റ (Meta) നീക്കം ചെയ്തു.ഇത് ഇന്ത്യയിലെ നിലവിലെ ഐ.ടി. നിയമങ്ങൾക്ക് എതിരാണെന്ന് ചൂണ്ടിക്കാണിച്ചാണ്...

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ നീക്കങ്ങൾ സജീവം; ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി സർക്കാരിന്റെ അനുമതി തേടും

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി യൂണിറ്റിന് 30 രൂപ നിരക്കിൽ ഈ മാസം 30 വരെ പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി നീക്കം...

കന്നി മാസ പൂജയ്ക്കായി ശബരിമല നട സെപ്തംബർ 16ന് തുറക്കും

കന്നി മാസ പൂജയ്ക്കായി ശബരിമല നട സെപ്തംബർ 16 ന് തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ്...

പൊതുവിദ്യാഭ്യാസ ഡയറക്ടറെ മാറ്റിയതിലുള്ള അതൃപ്തി പരസ്യമാക്കി മന്ത്രി എൻ. ഷംസുദ്ദീൻ

പൊതുവിദ്യാഭ്യാസ ഡയറക്ടറെ മാറ്റിയതിലുള്ള അതൃപ്തി പരസ്യമാക്കി പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ.കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നര മാസത്തിനിടെ മൂന്ന് ഡയറക്ടർമാർ മാറിയത് വകുപ്പിൽ...