ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം സ്ഥാനാർത്ഥി പട്ടിക ചർച്ച ചെയ്യും

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിപട്ടിക ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്യും.നേരത്തെ സ്ഥാനാർത്ഥികളെ തീരുമാനിക്കാതിരുന്ന മണ്ഡലങ്ങള്‍ സംബന്ധിച്ചുള്ള ചർച്ചകള്‍ ഇന്ന് ഉണ്ടായേക്കും. കഴിഞ്ഞ സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കി ജില്ലാ കമ്മിറ്റിക്ക് നല്‍കിയ പട്ടികക്കെതിരെ ചിലയിടങ്ങളില്‍ വിമർശനം ഉയർന്നിരുന്നു.

പട്ടികയില്‍ മാറ്റമുണ്ടാകില്ലെങ്കിലും വിമർശനങ്ങള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും. പ്രധാനപ്പെട്ട നേതാക്കന്മാർ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ മാറ്റം ഉണ്ടാകില്ല. സ്ഥാനാർഥി നിർണയം പൂർണമായാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ച്‌ പട്ടിക പ്രസിദ്ധീകരിക്കും. ജി. സുധാകരനോട് സ്വീകരിക്കേണ്ട സമീപനവും ഇന്നത്തെ സെക്രട്ടേറിയറ്റില്‍ ചർച്ചയ്ക്ക് വരും. പാർട്ടി നേതൃത്വവുമായി ഇടഞ്ഞ് പുറത്തുപോയ മുതിർന്ന നേതാവ് ജി.സുധാകരൻ അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

Leave a Reply

spot_img

Related articles

ബിവറേജസ് കോർപ്പറേഷൻ സാമ്പത്തിക നഷ്ടത്തിലാകാൻ കാരണം എൽ.ഡി.എഫ് സർക്കാരിന്റെ തീരുമാനങ്ങൾ: എക്സൈസ് മന്ത്രി

ബിവറേജസ് കോർപ്പറേഷൻ സാമ്പത്തിക നഷ്ടത്തിലാകാൻ കാരണം എൽ.ഡി.എഫ് സർക്കാരിന്റെ തീരുമാനങ്ങൾ: എക്സൈസ് മന്ത്രി എം. ലിജു.ബെവ്കോ ഇപ്പൊഴല്ല നഷ്ടത്തിലായത് എന്നും, എൽ.ഡി.എഫ് സർക്കാർ എടുത്ത...

നെല്ലെടുപ്പില്‍ കേന്ദ്ര താങ്ങുവില വിഹിതത്തില്‍ നിന്ന് 209 കോടി രൂപ അനുവദിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

നെല്ലെടുപ്പില്‍ കേന്ദ്ര താങ്ങുവില വിഹിതത്തില്‍ നിന്ന് 209 കോടി രൂപ അനുവദിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്.രണ്ടാംവിള നെല്ലെടുപ്പില്‍ സംസ്ഥാന പ്രോത്സാഹന വിഹിതം പൂര്‍ണതോതില്‍ സംസ്ഥാനം...

എ എൻ ഷംസീറിന് ലീഗ് മനസ്സെന്ന് വെള്ളാപ്പള്ളി

എ എൻ ഷംസീർ യഥാർഥ ലീഗുകാരനാണ്, കമ്മ്യൂണിസ്റ്റുകാരനല്ലെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.ഷംസീറിന് കമ്മൂണിസ്റ്റ് മനസല്ല, ലീഗ്...

മുത്തങ്ങ പോലീസ് കോണ്‍സ്റ്റബിള്‍ അബ്ദുല്‍ സലാം വധശ്രമക്കേസില്‍ പ്രതികള്‍ക്ക് ജാമ്യം

മുത്തങ്ങ പോലീസ് കോണ്‍സ്റ്റബിള്‍ അബ്ദുല്‍ സലാം വധശ്രമക്കേസില്‍ പ്രതികള്‍ക്ക് ജാമ്യം .കേസിലെ വിചാരണക്കോടതിയായ കല്‍പ്പറ്റ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധിയില്‍ പിഴവുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തി.കേസിലെ...