സിപിഐയുടെ കടുംപിടുത്തത്തിന് വഴങ്ങേണ്ടെന്ന നിലപാടില്‍ സിപിഎം

സിപിഐയുടെ കടുംപിടുത്തത്തിന് വഴങ്ങേണ്ടെന്ന നിലപാടില്‍ സിപിഎം.ഉഭയകക്ഷി ചർച്ചയിലൂടെയോ മുന്നണി യോഗത്തിലോ സിപിഐയെ അനുനയിപ്പിക്കാം എന്നാണ് സിപിഐഎമ്മില്‍ ധാരണ.സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തുന്ന പരസ്യ പ്രസ്താവനകളിലും സിപിഐഎമ്മിന് കടുത്ത അമർഷമുണ്ട്. ഇനി വിട്ടുവീഴ്ച ചെയ്താല്‍ അത് നാണക്കേട് ആകും എന്നാണ് സിപിഐയും കരുതുന്നത്. ആവശ്യം സിപിഐഎം അംഗീകരിച്ചില്ലെങ്കില്‍ കടുത്ത നിലപാടിലേക്ക് പോകണമെന്ന അഭിപ്രായമാണ് സിപിഐയില്‍ ഉയരുന്നത്.അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ തിരുത്തല്‍ നടപടികള്‍ ചർച്ച ചെയ്യാനുള്ള സിപിഐഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്ന് സെക്രട്ടേറിയറ്റ് യോഗവും ഞായർ, തിങ്കള്‍ ദിവസങ്ങളില്‍ സംസ്ഥാന കമ്മിറ്റിയുമാണ് ചേരുക.സിപിഐഎം ജനറല്‍ സെക്രട്ടറി എം.എ. ബേബിയും പൊളിറ്റ് ബ്യൂറോ അംഗങ്ങളും യോഗങ്ങളില്‍ പങ്കെടുക്കും.

Leave a Reply

spot_img

Related articles

ശബരിമല സ്വർണക്കവർച്ച കേസ്; അന്തിമ കുറ്റപത്രം ഈ മാസം ഉണ്ടായില്ലെങ്കിൽ കോടതിയെ അതൃപ്തി അറിയിക്കും; കെ മുരളീധരൻ

ശബരിമല സ്വർണക്കവർച്ച കേസിൽ അന്തിമ കുറ്റപത്രം എന്ന് സമർപ്പിക്കുമെന്നതിൽ വ്യക്തതയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ.കേസിൽ ഓരോ ദിവസം ഓരോ അറസ്റ്റ് നടക്കുന്നതല്ലാതെ കുറ്റപത്രം...

ശബരിമല സ്വർണക്കൊള്ള കേസ്: പി എസ് പ്രശാന്ത് അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി പ്രത്യേക അന്വേഷണസംഘം.കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ അറസ്റ്റ് ചെയ്തു.കൊല്ലം...

മാതാപിതാക്കളുടെ സിബിൽ സ്‌കോർ മോശം: വിദ്യാഭ്യാസ വായ്പ നൽകേണ്ടെന്ന ബാങ്കുകളുടെ തീരുമാനം ഹൈക്കോടതി ശരിവച്ചു

മാതാപിതാക്കളുടെ സിബിൽ (CIBIL) സ്‌കോർ കുറവാണെന്ന കാരണത്താൽ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ച ബാങ്കുകളുടെ നടപടി ഹൈക്കോടതി ശരിവച്ചു. ബാങ്കുകൾ എടുത്ത തീരുമാനം പൂർണമായും...

സിക്കിമി‌ൽ ജലവൈദ്യുത തുരങ്കം തകർന്നു കാണാതായ പാമ്പാടി സ്വദേശി അനീഷ് മോഹൻ്റെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്ന് കാണാതായ കോട്ടയം പാമ്പാടി വെള്ളൂർ ഇല്ലിവളവ് പത്താഴക്കുഴി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ്റെ (43) മൃതദേഹം...